Latest News

'ഞാന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു; നന്ദിയും സ്നേഹവും; വിവാഹ മോചിതയാകുന്ന കാര്യം പങ്ക് വച്ച് നടി നടി ഷീല രാജ്കുമാര്‍;പ്രണയ വിവാഹത്തിന് ശേഷം വേര്‍പിരിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി

Malayalilife
 'ഞാന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു; നന്ദിയും സ്നേഹവും; വിവാഹ മോചിതയാകുന്ന കാര്യം പങ്ക് വച്ച് നടി നടി ഷീല രാജ്കുമാര്‍;പ്രണയ വിവാഹത്തിന് ശേഷം വേര്‍പിരിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി

ടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം നടി അറിയിച്ചത്.അഭിനയ ശില്‍പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്. ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു.

''ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും'' എന്നാണ് ഷീല എക്സ് പോസ്റ്റില്‍ കുറിച്ചത് വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. ചോളന്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം. 2016ല്‍ 'ആറാത്തു സിനം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. 'ടു ലെറ്റ്' എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്.

മലയാളത്തില്‍ 'കുമ്പളങ്ങി നൈറ്റ്സി'ലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 'മണ്ഡേല', 'പിച്ചൈക്കാരന്‍ 2', 'ജോതി', 'ന്യൂഡില്‍സ്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്സില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു

actress sheela rajkumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES