Latest News

പഴയകാല നടി സുനിത എവിടെ, എന്തുചെയ്യുന്നു എന്ന് അറിയുമോ? നടി സുനിതയുടെ വിശേഷങ്ങള്‍

Malayalilife
 പഴയകാല നടി സുനിത എവിടെ, എന്തുചെയ്യുന്നു എന്ന് അറിയുമോ? നടി സുനിതയുടെ വിശേഷങ്ങള്‍

ലയാളികള്‍ക്ക് ഒരുകാലത്ത് പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ജഗദീഷ്, മുകേഷ് സിദ്ധിക്ക് എന്നിവരുടെ തുടക്കകാല ചിത്രങ്ങളില്‍ സജീവ സാനിധ്യമായിരുന്ന താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിവാഹശേഷം സിനിമയോട്് താരം വിടപറഞ്ഞു. ഇതിനു ശേഷം സുനിതയെ പറ്റി അധികം കേട്ടിരുന്നില്ല. സുനിതയുടെ വിശേഷങ്ങള്‍ അറിയാം.

മലയാള ചിത്രങ്ങളിലാണ് ശ്രേദ്ധയമായ വേഷങ്ങള്‍ അവതരിപ്പിച്ചതെങ്കിലും സുനിത ആന്ധ്രാപ്രദേശുകാരിയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും പ്രസിദ്ധയാണ് സുനിത. മൂന്നാം വയസ്സില്‍ നൃത്തമഭ്യസിച്ചു തുടങ്ങിയ അവര്‍ 11ആം വയസ്സില്‍ അരങ്ങേറ്റം നടത്തി. തമിഴ് ചിത്രം കോടൈമഴൈയിലൂടെയായിരുന്നു സുനിതയുടെ സിനിമാ അരങ്ങേറ്റം. അതിനാല്‍ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മലയാളത്തിലും സുനിതയ്ക്ക് അവസരം ലഭിച്ചത്. തമിഴ് തെലുങ്ക് കന്നട തുടങ്ങി വിവിധ ഭാഷകളില്‍ താരം അഭിനയിച്ചു. മലയാളത്തിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയപ്രാധാന്യമുള്ള പല കഥാപാത്രങ്ങളും സുനിതയെ തേടിയെത്തി.

1986 മുതല്‍ അഭിനയിച്ചു തുടങ്ങിയ സുനിത 1996ലാണ് വിവാഹിതയായത്. സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി അവര്‍ അഭിനയിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയായ രാജാണ് സുനിതയുടെ ഭര്‍ത്താണ് ഏകമകന്‍ ശശാങ്കിനൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇപ്പോള്‍ സുനിത താമസിക്കുന്നത്.

പിന്നീട് സിനിമയിലോ പൊതു വേദിയിലോ സുനിതയെ അധികം കണ്ടില്ലെങ്കിലും നൃത്താഞ്ജലി എന്ന തന്റെ നൃത്ത വിദ്യാലയവുമായി സുനിത ഇപ്പോഴും സജീവമാണ്. നിരവധി ശിഷ്യരാണ് നൃത്തവിദ്യാലയത്തില്‍ സുനിതയ്ക്കുള്ളത്. സ്റ്റേജ് ഷോയും നൃത്തവുമൊക്കയായി ഇപ്പോഴും താരം തിളങ്ങുന്നു.

Read more topics: # actor sunitha family
actor sunitha family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES