തെന്നിന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും ജനപ്രീതി ഉള്ള നായികമാരില്‍ ഒരാളാണ് ഖുശ്ബു. തമിഴ് സിനിമയില്‍ മാത്രമല്ല, തെലുഗു, മലയാളം, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു അവര്‍. ഭര്‍ത്താവായ സുന്ദര്‍ സിയും പ്രമുഖ നടനും സംവിധായകനുമാണ്. ഇരുവരുടെയും കുടുംബജീവിതം നല്ല നിലയില്‍ പോവുന്നതിനിടെ ഒരു പഴയ കാര്യം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സുന്ദര്‍ സി.
അരമനൈ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ഖുശ്ബുവിനെക്കുറിച്ച് ഭര്‍ത്താവ് വെളിപ്പെടുത്തല്‍ നടത്തിയത്.'ഇതുവരെ ആരോടും പറയാത്ത കാര്യങ്ങളാണിത്. വിവാഹത്തിന് മുന്‍പ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു അവളോട് ഡോക്ടര്‍ പറഞ്ഞത്. ഇത് അറിഞ്ഞതോടെ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അവളെയായിരിക്കും വിവാഹം കഴിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. മക്കള്‍ ഇല്ലാത്ത ഒരു ജീവിതത്തിന് ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്കിപ്പോള്‍ രണ്ട് മാലാഖമാരുണ്ട്.
അവള്‍ എല്ലാ കാര്യങ്ങളും ആളുകളോട് തുറന്നുപറയും. എപ്പോഴും അങ്ങനെയാണ്. പക്ഷേ ഞാന്‍ ഒരു സ്വകാര്യവ്യക്തിയാണ്. അവള്‍ ഹൈപ്പര്‍ ആക്ടീവും അവള്‍ എന്റെ വിപരീത ധ്രുവമാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാനും അങ്ങനെയായി. ഇപ്പോള്‍ എന്റെ ജീവിതം മുഴുവന്‍ ഒരു തുറന്ന പുസ്തകംപോലെയാണ്'- സുന്ദര്‍ പറഞ്ഞു.
1995ല്‍ 'മുറൈ മാമന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുന്ദറും ഖുശ്ബുവും അടുപ്പത്തിലാകുന്നത്. 2000ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം