താരപുത്രന്‍മാര്‍ അരങ്ങുവാഴുന്ന മലയാളസിനിമയിലേയ്ക്ക മറ്റൊരാള്‍ കൂടിയെത്തുന്നു.നടന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകനാണ് മലയാളി സിനിമയിലേയ്ക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരം. നടന്‍ തിലകന്റെ കൊച്ചുമകന്‍കൂടിയാണ് അഭിമന്യു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള അരങ്ങേറ്റം.അഭിമന്യുവിനെ സ്വാഗതം ചെയ്ത് പോസ്റ്ററും അണിയറ പ്രവര്‍ത്തകരും പുറത്തിറക്കി.
മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന മാര്‍ക്കോ മേയ് 17ന് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഒഫ് സിനിമ എന്ന പ്രത്യേകതയോടെയാണ് മാര്‍ക്കോ എത്തുന്നത്.
മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് തുടങ്ങിയവരാണ് മറ്റ്താരങ്ങള്‍.
ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ്, ക്യൂബ്‌സ് ന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ്എ ന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.