Latest News

കാറിനെക്കാള്‍ പൊതുഗതാഗതമാണ് യാത്ര ചെയ്യാന്‍ സൗകര്യം; ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിര്‍ ഖാന്റെ മകന്‍ ഓട്ടോറിക്ഷ യാത്ര വൈറലാകുമ്പോള്‍

Malayalilife
 കാറിനെക്കാള്‍ പൊതുഗതാഗതമാണ് യാത്ര ചെയ്യാന്‍ സൗകര്യം; ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിര്‍ ഖാന്റെ മകന്‍ ഓട്ടോറിക്ഷ യാത്ര വൈറലാകുമ്പോള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. 1862 കോടി രൂപ ആസ്തിയുള്ള ആമിര്‍ ഖാന്റെ മകന്‍ ജുനൈദിന്റെ യാത്ര മുംബൈ നഗരത്തിലെ ഓട്ടോറിക്ഷയിലാണെന്നാണ് പുറത്തുവരുന്ന കൗതുകകരമായ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടു പോലും സ്വന്തമായൊരു കാര്‍ വാങ്ങാത്തതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജുനൈദ്. 'സ്വന്തം കാറിനെക്കാള്‍ പൊതുഗതാഗതമാണ് യാത്ര ചെയ്യാന്‍ സൗകര്യം. ഞാന്‍ മുംബൈയില്‍ റിക്ഷയില്‍ സഞ്ചരിക്കാറുണ്ട്. ബസിലും പോകാറുണ്ട്. യാത്ര ചെയ്യാന്‍ എളുപ്പ മാര്‍ഗമാണിത്. പാര്‍ക്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല' എന്നാണ് ജുനൈദ് പറയുന്നത്.

പിതാവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ് സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാര്‍ഗമെന്നാണ് എനിക്കും തോന്നുന്നത് എന്നും ജുനൈദ് കൂട്ടി ചേര്‍ത്തു.

ആമിറിന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയ ജുനൈദിന്റെ ആദ്യ ചിത്രം മഹാരാജ് നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by E24 Bollywood (@e24official)

aamir khans son autorickshaw

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES