Latest News

ആക്ഷന്‍ കിംഗ് അര്‍ജുന്‍ വീണ്ടും മലയാളത്തില്‍; 'കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് ടീസര്‍ പുറത്ത്

Malayalilife
 ആക്ഷന്‍ കിംഗ് അര്‍ജുന്‍ വീണ്ടും മലയാളത്തില്‍; 'കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് ടീസര്‍ പുറത്ത്

ള്‍ട്ടിസ്റ്റാര്‍ സാന്നിദ്ധ്യത്തിലൂടെ എത്തുന്ന 'വിരുന്ന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാറാണ്. തെന്നിന്‍ഡ്യന്‍ ആക്ഷന്‍ ഹീറോ അര്‍ജുന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം ഏറെ തിരക്കുള്ള നടി നിഖിഗില്‍ റാണി നായികയാകുന്നതും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു ഏറെ ദുരുഹതകള്‍ ഒരുക്കിക്കൊണ്ടാണ് കണ്ണന്‍ താമരക്കുളം ഈ ടീസര്‍ ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. 

പ്രേക്ഷകര്‍ ഏറെ കൗതുകമായിത്തന്നെ ഈ ടീസറിന്നെ ഏറ്റെടുത്തു എന്നാണ് സോഷ്യല്‍ മീഡിയായില്‍ ഇതിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഉദ്വേഗവും, സസ്‌പെന്‍സുമൊക്കെ ഈ ടീസറില്‍ വ്യക്തമാകുന്നു. ഇത് ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെയാണന്നത് വ്യക്തം.ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മുകേഷ്, ഗിരീഷ് നെയ്യാര്‍,, ആജു വര്‍ഗീസ്, ബൈജു സന്തോഷ്, എന്നിവരും മുഖ്യമായ വേഷമണിയുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പെരടി, അജയ് വാസുദേവ്, സോനാ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ -ദിനേശ് പള്ളത്ത്. ഗാനങ്ങള്‍ - കൈതപ്രം, റഫീഖ് അഹമ്മദ് സംഗീതം - രതീഷ് വേഗ, സാനന്ദ് ജോര്‍ജ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ഛായാഗ്രഹണം രവിചന്ദ്രന്‍ എഡിറ്റിംഗ് - വി.റ്റി. ശ്രീജിത്ത് കലാസംവിധാനം - സഹസ് ബാല മനപ്പ് - പ്രദീപ് രംഗന്‍ കോസ്റ്റ്യും - ഡിസൈന്‍- അരുണ്‍ മനോഹര്‍. നിശ്ചല ഛായാഗ്രഹണം. ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുരേഷ് ഇളമ്പല്‍ പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്. അഭിലഷ് അര്‍ജുന്‍ നിര്‍മ്മാണ നിര്‍വ്വഹണം - അനില്‍ അങ്കമാലി. രാജീവ് കൊടപ്പനക്കുന്ന്. വാഴൂര്‍ ജോസ്.

Read more topics: # വിരുന്ന്
Virunnu Movie Official Teaser Arjun Sarja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES