Latest News

ഞെട്ടിക്കുന്ന പ്രകടനവുമായി വിജയ് സേതുപതി, ഒപ്പം സൂരിയും മഞ്ജു വാര്യരു; ആവേശമായി 'വിടുതലൈ പാര്‍ട്ട് 2' ട്രെയ്ലര്‍

Malayalilife
 ഞെട്ടിക്കുന്ന പ്രകടനവുമായി വിജയ് സേതുപതി, ഒപ്പം സൂരിയും മഞ്ജു വാര്യരു; ആവേശമായി 'വിടുതലൈ പാര്‍ട്ട് 2' ട്രെയ്ലര്‍

കോളിവുഡില്‍ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന വിടുതലൈ പാര്‍ട്ട് 2 ന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു .പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര്‍ നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായത്.

ചെന്നൈയില്‍ ഇളയരാജ, വിജയ് സേതുപതി,വെട്രിമാരന്‍,സൂരി, പീറ്റര്‍ ഹെയ്ന്‍ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേര്‍ന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ചെയ്തത്. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് 2 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. 

ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ്.ആദ്യ ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോള്‍ വാത്തിയാര്‍ എന്ന മക്കള്‍ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.


ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ്.വിടുതലൈ 2 ന്റെ ഡി ഓ പി: ആര്‍.വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്‌സ് : ആര്‍ ഹരിഹരസുദന്‍

Viduthalai Part 2 Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക