Latest News

ഷൂട്ടിങിനായി വനത്തിനുള്ളിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചു; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ പുതിയ സിനിമ വിവാദത്തില്‍; ഷൂട്ടിനായി സെറ്റൊരുക്കിയത് ബെംഗളുരുവിലെ സംരക്ഷിതവനഭൂമിയില്‍; സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത്

Malayalilife
ഷൂട്ടിങിനായി വനത്തിനുള്ളിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചു; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ പുതിയ സിനിമ വിവാദത്തില്‍; ഷൂട്ടിനായി സെറ്റൊരുക്കിയത് ബെംഗളുരുവിലെ സംരക്ഷിതവനഭൂമിയില്‍; സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത്

കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടാക്കിയ സൂപ്പര്‍ താരമാണ് യഷ്. റോക്ക്സ്റ്റാര്‍ യഷ് എന്ന പേര് ഇതോടുകൂടി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു. താരത്തിന്റെ ഏതൊരു സിനിമയുടെ അപ്‌ഡേറ്റും ആരാധകര്‍ ഒന്നടങ്കം കേള്‍ക്കാന്‍ കാത്തിരിക്കും. മലയാളത്തിലെ പ്രമുഖ നടിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. അവരുടെ ശരിയായ പേര് ഗായത്രി മോഹന്‍ദാസ് എന്നാണ്. 

ഇപ്പോഴിതാ ഇരുതാരങ്ങള്‍ക്കും വലിയൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. കന്നഡ സിനിമ ലോകത്ത് നിന്നും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്‌സിക്'. സിനിമയുടെ ചിത്രികരണത്തിനായി സംരക്ഷിതാവനഭൂമിയില്‍ നിന്നും നൂറിലേറെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.

ഗീതു മോഹന്‍ദാസ് സംവിധാനത്തില്‍ ഒരുങ്ങുന്ന കന്നഡ സൂപ്പര്‍ താരം 'യഷ്' ചിത്രം 'ടോക്‌സിക്' മരംമുറി വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംബൗണ്ടിലെ നൂറുകണക്കിന് വരുന്ന മരങ്ങള്‍ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. 

വനംവകുപ്പിന്റെ അധീനതയില്‍ വരുന്ന എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയില്‍ നിന്നാണ് 100 ലേറെ മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സിനിമാ നിര്‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.

പക്ഷെ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് ഒടുവില്‍ രംഗത്തെത്തുകയും ചെയ്തു. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മാതാവായ സുപ്രീത് പറഞ്ഞു. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. 

എച്ച്എംടി അനധികൃതമായി തട്ടിയെടുത്ത സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരെത്തെ പറഞ്ഞിരിന്നു. പക്ഷെ എച്ച്എംടിയെ നവീകരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഉയര്‍ത്തുന്ന ആരോപണം.

Shooting of Yashs film toxic amid allegations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക