മൂത്തമകന്റെ വിവാഹം അതീ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് നടന്‍ റിയാസ് ഖാനും ഭാര്യയും. മരിയ ജെന്നിഫര്‍ എന്ന ക്രിസ്ത്യാനി പെണ്ണിനെയാണ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ താരപുത്രനായ ഷാരിഖ് ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ചെന്നൈയില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരു കൂട്ടരുടേയും മതാചാരപ്രകാരമുള്ള ചടങ്ങുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ക്രിസ്ത്യന്‍ രീതിയിലാണ് വധുവും വരനും ഒരുങ്ങിയെത്തിയത് എന്നത് ഏറെ ശ്രദ്ധ നേടി.
വൈറ്റ് ഗൗണില്‍ വധുവായി മരിയയെത്തിയപ്പോള്‍ ക്രിസ്ത്യന്‍ വരനായി പാന്റും ഷര്‍ട്ടും കോട്ടുമണിഞ്ഞ് ഷാരിഖും എത്തുകയായിരുന്നു. കണ്ടമ്പററി വെഡ്ഡിംഗ് ഫാഷന്‍ അനുസരിച്ചാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ആ വസ്ത്രത്തിനു ഭംഗിയേകുന്ന ഡയമണ്ട് ആഭരണങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മരിയയുടേയും ഷാരിഖിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത അതിമനോഹരമായ ഒരു ചെറിയ ചടങ്ങായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ് അതിമനോഹമാക്കിയാണ് ഒരുക്കിയത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഷാരിഖും മരിയയും വിവാഹമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് താരപുത്രന്റെ വിവാഹ വാര്‍ത്ത ആരാധകരെ തേടിയെത്തിയതും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പെണ്‍കുട്ടിയുടെ വീട്ടുകാരുമൊക്കെ ചെന്നൈക്കാരായതിനാലാണ് അവിടുത്തെ പ്രശസ്തമായ റിസോര്‍ട്ടില്‍ വച്ചു തന്നെ വിവാഹവും നടത്തിയത്.