കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് നടന്‍ സത്യരാജ്. എഴുപതുകാരനായ താരം ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ 250ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ആഗതന്‍ അടക്കം മൂന്നോളം മലയാളം സിനിമകളിലും സത്യരാജ് വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ളത് ഏറെയും വില്ലന്‍ വേഷങ്ങളാണ്. ഇപ്പോഴിതാ സത്യരാജിനെ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ദിവ്യ സത്യരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിംഗിള്‍ പാരന്റിങ് ചെയ്യുന്നവരെ അഭിനന്ദിച്ചുളള പോസ്റ്റാണ് ദിവ്യയുടേത്. സിംഗിള്‍ പേരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനനന്ദിച്ചുളള പോസ്റ്റാണിത്.
എന്റെ അമ്മ നാല് വര്‍ഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങള്‍ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ ഇത്തരമൊരു അവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. പക്ഷെ പ്രതീക്ഷയോടും പോസിറ്റീവിറ്റിയോടും കൂടി ഞങ്ങള്‍ ഒരു മാറ്റം അമ്മയിലുണ്ടാകുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നത് കാണാനും കാത്തിരിക്കുന്നു. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങള്‍ക്കറിയാം. അപ്പ കഴിഞ്ഞ നാല് വര്‍ഷമായി വളരെ ഗ്രേറ്റായ ഒരു സിംഗിള്‍ പാരന്റാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു. ഞാനും എന്റെ അപ്പയ്ക്ക് ഇപ്പോള്‍ ഒരു സിംഗിള്‍ മോമാണ്.
ഞാനും അപ്പയും ചേര്‍ന്ന് സിംഗിള്‍ മോംമ്സിന്റെ ഒരു പവര്‍ഫുള്‍ ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകള്‍ കുറിച്ചത്. പവര്‍ഫുള്‍ സിംഗിള്‍ മോംമ്സ്, സിംഗിള്‍ ബട്ട് സ്*!*!*!േട്രാങ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് മകള്‍ സത്യരാജിനെ കുറിച്ചുളള കുറിപ്പ് പങ്കുവച്ചത്..