കഴിഞ്ഞ ദിവസമാണ് നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം.ഗൗതം കിച്ച്‌ലുവാണ് താരത്തിന്റെ ഭര്‍ത്താവ്. ഹോം ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് കാജല്‍.നടിയുടെ ഹല്‍ദി ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാജലിന്റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സേഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും വിവാഹത്തിന് മുന്‍പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹവേഷത്തില്‍ രാജകുമാരിയെപോലെയാണ് കാജലിനെ കാണാന്‍. ചുവപ്പും പിങ്കും ചേര്‍ന്ന ലഹങ്കയിലാണ് താരം വിവാഹത്തിനായി ഒരുങ്ങിയത്.
നടി കാജല്‍ അഗര്‍വാള്‍ നവവധുവായി ഒരുങ്ങിയത് സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്ന ഒരുക്കിയ ലെഹങ്കയിലാണ്. ചുവപ്പും പിങ്കും നിറങ്ങളില്‍ അതിമനോഹരമായി ഡിസൈന്‍ ചെയ്ത് ലെഹങ്കയില്‍ രാജകീയ പ്രൗഢിയോടെയാണ് താരസുന്ദരി ഗൗതം കിച്ച്‌ലുവിന്റെ ജീവിതസഖിയായത്. ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ രാജകീയമാക്കിയത്. പിങ്ക് നിറത്തിലുള്ള ഷീര്‍ ദുപ്പട്ടയും എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമ്പന്നമായിരുന്നു. 20 പേര്‍ ഒരു മാസത്തോളം എടുത്താണ് ലെഹങ്ക ഒരുക്കിയത്.
ജയ്പൂരി ജ്വല്ലറി ഡിസൈനര്‍ സുനിത ഷെക്വത്തിന്റെ കലക്ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്. പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനര്‍ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.അനിത ഡോന്‍ഗ്ര ഡിസൈന്‍ ചെയ്ത ഷെര്‍വാണിയായിരുന്നു വരന്റെ വേഷം. മന്‍ഡാരിന്‍ കോളര്‍ ആയിരുന്നു ഷെര്‍വാണിയുടെ പ്രത്യേകത. 1,15,000 രൂപയാണ് ഇതിന്റെ വില.
2004ല്‍ പുറത്തിറങ്ങിയ 'ക്യൂന്‍ ഹോ ഗയാ' എന്ന ഹിന്ദി ചിത്രമാണ് കാജലിന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്. 2007 ല്‍ ആദ്യ തെലുങ്ക് ചിത്രം ലക്ഷ്മി കല്യാണം റിലീസായി. 2020ല്‍ ലണ്ടനിലെ മെഴുകു മ്യൂസിയത്തില്‍ കാജലിന്റെ പ്രതിമ ഉയര്‍ന്നിരുന്നു 2019ല്‍ പുറത്തിറങ്ങിയ കോമാളിയാണ് കാജലിന്റെ ഏറ്റവും പുതിയ ചിത്രം.