Latest News

ആദ്യമായിട്ടാണ് അവള്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നത്; തന്റെ ഭാര്യ ദിവ്യയുടെ പാട്ട് പങ്കുവച്ച് വിനീത് 

Malayalilife
ആദ്യമായിട്ടാണ് അവള്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നത്; തന്റെ ഭാര്യ ദിവ്യയുടെ പാട്ട് പങ്കുവച്ച് വിനീത് 

ലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്.സിനിമയില്‍ ഗായകനായും നടനായും സംവിധായകനായുമെല്ലാം തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. സിനിമയില്‍ സജീവമായ താരം 2012 ഒക്ടോബര്‍ 18 നാണ് ദിവ്യയെ വിവാഹം ചെയ്തത്.

8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്.. 2017 ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിച്ചു .വിഹാന്‍ എന്നാണ് മകന്റെ പേര്. 2019 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. കൈവച്ച മേഖലയിലെല്ലാം  തന്റേതായ കയ്യൊപ്പ് പകര്‍ത്തിയ നടനാണ് വിനീത്.

നടനായിട്ടും സംവിധായക നായകനായിട്ടുമെല്ലാം വിനീത് പകരം വയ്ക്കാനാകാത്ത ആളായി മാറിക്കഴിഞ്ഞു. എത്ര തിരക്കാണെങ്കിലും തന്റെ കുടുംബത്തോടൊപ്പം  സമയം ചിലവഴിക്കുന്ന ആളാണ് വിനീത്. തന്റെ മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. പ്രണയിച്ച് വിവാഹിതരായതിനാല്‍ തന്നെ ഇപ്പോഴും ഇവര്‍ പ്രണയത്തിലാണെന്ന് ഇവരുടെ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. വിനീതിന്റെ പാട്ടും ശബ്ദവും ആരാധകര്‍ക്ക് സുപരിചിതമാണ്. വിനീതിന്റെ അച്ഛന്‍ ശ്രിനീവസനും സഹോദരന്‍ ധ്വാന്‍ ശ്രീനിവാസനും അഭിനയരംഗത്ത് സജീവമാണെങ്കിലും പാടികേട്ടിട്ടില്ല.

ഇപ്പോള്‍ തന്റെ ഭാര്യ ദിവ്യ മനോഹരമായി പാടുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കയാണ് വിനീത്. അവളൊടൊപ്പം  16 വര്‍ഷമായി. ആദ്യമായിട്ടാണ് അവള്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത് എന്ന് വിനീത് കുറിച്ചിട്ടുണ്ട്. തമിഴ് പാട്ടാണ് വിനീതിനൊപ്പം ദിവ്യ പാടുന്നത്. മനോഹരമായി പാടുന്നു വെന്ന് കമന്‍ുകളുമായി അജുവര്‍ഗ്ഗീസ് അന്നബെന്‍, നവ്യ നായര്‍, കുഞ്ചാക്കോബോബന്‍ തുടങ്ങിയവര്‍ പറഞ്ഞ് എത്തിയിട്ടുണ്ട്.


 

vineeth srinivasan shares a video of his wife singing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES