ഇളയദളപതി വിജയ്, അസിന്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പോക്കിരി' ജൂണ്‍ 21ന് വര്‍ണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നു.
കനകരത്ന മൂവീസിന്റെ ബാനറില്‍ എസ്. സത്യരാമമൂര്‍ത്തി നിര്‍മ്മിച്ച് 2007-ല്‍ റിലീസായ 'പോക്കിരി' ഇപ്പോള്‍ ആധുനിക സാങ്കേതിക ഡിജിറ്റല്‍ മികവോടെ 4K ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.
നകരത്ന മൂവീസിന്റെ ബാനറില്‍ എസ്. സത്യരാമമൂര്‍ത്തി നിര്‍മ്മിച്ച് 2007-ല്‍ റിലീസായ 'പോക്കിരി' ഇപ്പോള്‍ ആധുനിക സാങ്കേതിക ഡിജിറ്റല്‍ മികവോടെ 4K ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്. വിജയ്യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്.
മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. 2007 ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടില്‍ 200 ദിവസങ്ങളിലധികമാണ് പ്രദര്‍ശിപ്പിച്ചത്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സെപ്തംബര്‍ അഞ്ചിനെത്തുന്ന സിനിമയില്‍ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.