Latest News

പെരുമാള്‍ വീണ്ടും എത്തുന്നു; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍;മഞ്ജു വാര്യരും, വിജയ് സേതുപതിയും, സൂരിയും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളില്‍

Malayalilife
പെരുമാള്‍ വീണ്ടും എത്തുന്നു; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍;മഞ്ജു വാര്യരും, വിജയ് സേതുപതിയും, സൂരിയും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളില്‍

ഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം വിടുതലൈ- 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബര്‍ 20-നാണ് തിയേറ്ററുകളിലെത്തുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

വിജയ് സേതുപതി, സൂരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരന്‍ സംവിധാനം നിര്‍വഹിച്ച് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. തമിഴ്നാട്ടില്‍ മികച്ച വിജയം നേടിയ സിനിമ, മലയാളികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും, ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ.

വിടുതലൈ പുറത്തിറങ്ങിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുമെന്ന് അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി കേരളത്തിലുള്‍പ്പെടെ വലിയൊരു വിഭാഗം സിനിമാ പ്രേമികള്‍ കാത്തിരിക്കുമ്പോഴാണ് ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

സൂരി, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം, വാസുദേവ് മേനോന്‍ എന്നിവരാണ് വിടുതലൈയിലെ മറ്റ് അഭിനേതാക്കള്‍. ആര്‍ എസ് ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

നിലവില്‍ വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . അതേസമയം അധികാരത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം പറഞ്ഞ വിടുതലൈയുടെ മൂന്നാം ഭാഗവും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിടുതലൈ 2 രണ്ടായി വിഭജിക്കാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നാണ് ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ആരാധകരുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും ചിത്രം ഒരുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more topics: # വിടുതലൈ- 2
viduthalai 2 release date annouce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES