Latest News

ഇഷ്ടവാഹനനിരയില്‍ ഒന്നു കൂടി; മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്

Malayalilife
 ഇഷ്ടവാഹനനിരയില്‍ ഒന്നു കൂടി; മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്

ട്ടുമിക്ക താരങ്ങളും വണ്ടിപ്രാന്തന്മാരാണ്. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ വലിയ സന്തോഷമാണ് താരങ്ങള്‍ക്കൊക്കെ. മമ്മൂക്ക, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ക്ക് വാഹനത്തോടുളള കമ്പം ആരാധകര്‍ക്ക് അറിയാം. ഇപ്പോള്‍ തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കയാണ് ടൊവിനോ തോമസ്. ടോവീനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാര്‍ ബോഡിയില്‍ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്‌ട്രൈപ്‌സ് ബോഡി ഗ്രാഫിക്‌സ് ആയി വരുന്നുണ്ട്.

ഹോണ്ട സിറ്റി മുതല്‍ ബിഎംഡബ്ല്യു സെവന്‍ സീരീസ് വരെയുള്ള കാറുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. മിനി കൂപ്പര്‍ പോലെ മറ്റൊരു പ്രീമിയം ബ്രാന്‍ഡ് കാര്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.ഹോണ്ട സിറ്റി, ഓഡി ക്യൂ സെവന്‍, ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്താണ് ഹോണ്ട സിറ്റി ടൊവീനോയുടെ വാഹനമായിരുന്നത്. 2017ലാണ് താരം ഓഡി ക്യൂ സെവന്‍ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്ബറും തന്റെ ക്യൂ സെവന്‍ കാറിനായി താരം സ്വന്തമാക്കിയിരുന്നു.

2019ലാണ് താരം ബിഎംഡബ്ല്യു സെവന്‍ സീരീസ് സ്വന്തമാക്കിയത്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും ആഡംബര വാഹനമായ 7 സീരീസ് സെഡാനായ 730എല്‍ഡിഎം സ്പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയോളമാണ് കാറിന്റെ വില. ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറിന് പുറമെ ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കും അതേവര്‍ഷം താരം സ്വന്തമാക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ബൈക്കിന്റെ വില.6.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്നതാണ് താരത്തിന്റെ ബിഎംഡബ്ല്യൂ ബൈക്ക്. ബിഎംഡബ്ല്യൂ കാറിന്റേതാകട്ടെ 250 കിലോമീറ്ററാണ് പരമാവധി വേഗം.

Read more topics: # tovino thomas ,# new mini cooper
tovino thomas buys new mini cooper

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES