കോവിഡ് പകരുന്ന സാഹചര്യത്തില്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇതിനിടെ അന്യഭാഷയിലെ പല താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരികുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ വലിയ ജാഗ്രതയോടെയാണ് ഇപ്പോള്‍ ഷൂട്ടിങ്ങുകളും മറ്റുമൊക്കെ നടക്കുന്നത്. എന്നാലിപ്പോള്‍ ക്ലാരയായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ലോക്‌സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്ട്ട്. പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ഡോക്ടറെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എല്ലാ തൊഴില്‍ മേഖലകളിലും ശ്രദ്ധയും കരുതലും ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.