Latest News

ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല'; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത മോഹന്‍

Malayalilife
 ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല'; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത മോഹന്‍

യനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാത മോഹന്‍.നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരോ നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും, സഹജീവികളെ സ്നേഹിച്ച് നിങ്ങള്‍ വളരണമെന്നും സുജാത ഫേസ്ബുക്കില്‍ കുറിച്ചു. 

നിങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടറാവണമെന്നോ എന്‍ജിനിയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പ്പൊട്ടല്‍ ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായി രിക്കുന്നത്.ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്.

 

sujatha mohan facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES