കടകളുടെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശ്രീയ രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. മാവേലിക്കരയിലെ കടകളുടെ അനധികൃത നിര്‍മ്മാണത്തില്‍ കുടുങ്ങിപ്പോയ ദിശ സൂചക ബോര്‍ഡിന്റെ ചിത്രമായിരുന്നു നടി പങ്കുവച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. 'ഇതാ നമ്മുടെ മാവേലിക്കര പൊലീസ്... ഇതാവണം നമ്മുടെ പൊലീസ്', ദിശാസൂചക ബോര്‍ഡിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രീയ കുറിച്ചു. പൊലീസിന്റെ പെട്ടന്നുള്ള നടപടിയില്‍ പ്രശംസനീയമാണെന്നും നടി പറഞ്ഞു.
'വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്', കടകളുടെ അനധികൃത നിര്‍മ്മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്. മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാസൂചക ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
മാന്നാര്‍, കായംകുളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലേയ്ക്കുള്ള വിവരങ്ങള്‍ നല്‍കുന്ന സൂചക ബോര്‍ഡ് കടകളുടെ അനധികൃത നിര്‍മ്മാണം കാരണം കാണാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ശ്രീയയുടെ പരാതി കണ്ട മാവേലിക്കര പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു.ലൂസിഫര്‍, എന്നും എപ്പോഴും, ഒപ്പം, ഒടിയന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.
നാടകത്തിലും സീരിയലുകളിലൂടെയുമാണ് ശ്രീയ രമേശ് (ശ്രീക്കുട്ടി രമേശ് ) അഭിനയ രം?ഗത്തെത്തുന്നത്. അച്ഛന്‍ രാമചന്ദന്‍ പിള്ള, അമ്മ രത്നമ്മ. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. ഭര്‍ത്താവ് രമേശുമൊത്ത് ദുബായില്‍ താമസം. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ആദ്യ ചലച്ചിത്രം 'എന്നും എപ്പോഴും'. പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ കസിനാണ് ശ്രീയ രമേശ്