സ്‌കൂള്‍-കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ 2006-ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിലെ അഭിനേതാക്കളെയും പാട്ടുകളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്ഗോപി എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.സ്‌കന്ദ പിന്നീട് ഡാന്‍സ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീന്‍ രംഗത്തും താരം സജീവമാണ്. കന്നഡത്തിലെ രാധരമണ എന്ന സീരിയല്‍ വലിയ ഹിറ്റായിരുന്നു. 2018ലാണ് താരം വിവാഹിതനായത്. ശിഖ പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്.പ്രണയവിവാഹമായിരുന്നു ഇവരുടേത്. നാലുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2018 മേയ് 30ന് ഇവര്‍ വിവാഹിതരായി. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം അച്ഛനായത്.
ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സക്ന്ദ എത്തിയിരുന്നുവെങ്കിലും കുഞ്ഞ് ജനിച്ച ശേഷം ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് സ്‌കന്ദ. മകളാണ് താരത്തിന്. എന്റെ രാജകുമാരിയെ പരിചയപ്പെടുത്തുന്നു. ഈ ദീപാവലി ദിനത്തില്‍ എല്ലാവര്‍ക്കു നല്ലതിനായി ആശംസിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.ടൈനിഅവ്ണ്‍സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പച്ച നിറത്തിലെ നിറന്‍ ഗൗണ്‍ ധരിച്ച് ഇരിക്കുന്ന ശിഖയുടെ മടിയിലായി പിങ്ക് നിറത്തില്‍ പൊതിഞ്ഞ് പുഞ്ചിരിക്കുന്ന മകള്‍. തലയില്‍ മനോഹരമായ ബോയും ഉണ്ട്. അടുത്തായി സക്ന്ദയുമുണ്ട്. ഉറക്കത്തില്‍ പുഞ്ചിരിക്കുന്ന മകളുടെ ചിത്രവും സക്നദ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാന്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രം കണ്ട ആരാധകര്‍ കുറിക്കുന്നത്. സ്‌കാശിഖ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. സ്‌ക്ന്ദയുടെ പേരിന്റെ ആദ്യാക്ഷരവും ശിഖയുടെ അവസാനാക്ഷരവും ചേര്‍ത്താണ് പേര്. കന്നഡ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമണ്‍ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്നേഹമുളള പുരുഷന്റെ പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ