ഇന്ത്യയൊട്ടാകെ ഏവർക്കും സുപരിചിതയായ ഗായികയാണ് ശ്രേയ ഘോഷാൽ. 2002ൽ സീ ടിവിയിലെ സരിഗമ എന്ന ഷോയിൽ നിന്നുമാണ് നിരവധി ഭാഷകളിൽ പാടിയിട്ടുള്ള ശ്രേയ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.
പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി സരിഗമ പങ്കെടുക്കുന്ന സമയത്ത് പരിപാടി കാണുകയും അദ്ദേഹത്തിന്റെ സിനിമയിൽ പാടാൻ ശ്രേയക്ക് അവസരം നൽകിയത്. അതിന് ശേഷം ഉന്നതികളിലേക്ക് പടികയറുകയായിരുന്നു ശ്രേയ. മലയാളത്തിലും തമിഴിലും അടക്കം നിരവധി ഗാനങ്ങളാണ് ശ്രേയ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
മലയാള സിനിമയിൽ ശ്രേയ ആദ്യമായി പാടുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലാണ്. മലയാളികളെ ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതൽ തവണ കേൾപ്പിച്ചത് എം ജയചന്ദ്രൻ എന്ന സംഗീത സംവിധായകനാണ്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രേയ ഘോഷൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. വെസ്റ്റേൺ മ്യൂസിക്കിൽ ശ്രദ്ധ കൊടുക്കാൻ ഒന്നും താല്പര്യമില്ല. അതല്ല എന്റെ ലക്ഷ്യം. ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതുകൊണ്ട് കൊണ്ട് എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
എന്നാലും കൂട്ടുകാർക്കൊപ്പം കറങ്ങാൻ പറ്റിയിരുന്നില്ല. കോളേജിൽ ചേർന്നെങ്കിലും ക്ലാസുകൾ ഒക്കെ എനിക്ക് മിസ് ആവുമായിരുന്നു. ഒരു സോഷ്യൽ ലൈഫ് ഞാൻ മിസ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ഈ ജീവിതത്തിൽ സന്തുഷ്ടയാണ്.
സിനിമയിൽ അഭിനയിക്കാൻ ശ്രേയയുടെ ആരാധകർ ആവശ്യപ്പെടുമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും ശ്രേയ മറുപടി നൽകി. അവർ അങ്ങനെയൊക്കെ ആവശ്യപ്പെടാറുണ്ട്. പക്ഷേ എനിക്ക് അതിനോടൊന്നും തീരേ താല്പര്യമില്ലെന്നും ശ്രേയ വ്യക്തമാക്കി.