shane കോവിഡ് പ്രതിസന്ധിക്കൊപ്പം മറ്റു വലിയ പ്രതിസന്ധികളാണ് കേരളം നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന റെക്കോര്‍ഡ് ചെയ്ത് വച്ച കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. 'സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്' എന്ന തലക്കെട്ടിലാണ് ഷെയ്ന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന. ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയിന്‍ നിഗം.
നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്ന സന്ദേശം എല്ലാ ഫോണ്‍ നെറ്റ് വര്‍ക്കുകളിലും റിങ് ടോണുകള്‍ക്ക് പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജാഗ്രതാ സന്ദേശം മുഴുവന്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഫോണ്‍ കോള്‍ കണക്ട് ആകുന്നത്. ഇത് തല്‍ക്കാലം ഒഴിവാക്കണമെന്നാണ് ഷെയ്ന്‍ നിഗത്തിന്റെ ആവശ്യം.
ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പ്:
സര്‍ക്കാരുടെ ശ്രദ്ധയിലേക്കാണ്..
ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
കേരളത്തെ സംബന്ധിച്ച് ദുരന്ത വാര്‍ത്തകളുടെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ ദിവസം. ഇതിനകം 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചില്‍ നടന്ന ദിവസം തന്നെയാണ് രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിക്കുന്നത്. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു