അഭിനയത്തിനൊപ്പം തിരക്കഥ എഴുത്തിലേക്കും മടങ്ങിയെത്തി ശ്രീനിവാസന്‍; സത്യന്‍ അന്തിക്കാടിനൊപ്പം പുതിയ ചിത്രം അണിയറയില്‍; ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ കണ്ട് മുട്ടിയ സന്തോഷം പങ്ക് വച്ച് അനൂപ് സത്യനും

Malayalilife
അഭിനയത്തിനൊപ്പം തിരക്കഥ എഴുത്തിലേക്കും മടങ്ങിയെത്തി ശ്രീനിവാസന്‍; സത്യന്‍ അന്തിക്കാടിനൊപ്പം പുതിയ ചിത്രം അണിയറയില്‍; ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ കണ്ട് മുട്ടിയ സന്തോഷം പങ്ക് വച്ച് അനൂപ് സത്യനും

രോഗത്തെത്തുടര്‍ന്ന് അഭിനയരംഗത്തു നിന്നു മാറി നിന്ന ശ്രീനിവാസന്‍ കുറുക്കന്‍ സിനിമയിലൂടെ വിനീത് ശ്രീനിവാസനൊപ്പം മടങ്ങി എത്തിയിരിക്കുകയാണ്. ചിത്രം തിയേറ്റററുകളില്‍ മികച്ച അഭിപ്രായം നേടി മുമ്പോട്ട് പോകുമ്പോള്‍ ശ്രീനിവാസന്‍ തിരക്കഥയെഴുത്തിലെക്കും ഉടന്‍ മടങ്ങിയെത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന സൂചനകള്‍ പുറത്ത് വരുന്നത്.വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. സത്യന്‍ ചിത്രത്തിനുവേണ്ടിശ്രീനിവാസന്‍ തിരക്കഥ എഴുതി തുടങ്ങി.ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. സത്യന്‍ അന്തിക്കാട് - ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്ന വിവരം സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. ശ്രീനിവാസനും ഭാര്യ വിമലയും സത്യന്‍ അന്തിക്കാടിനും ഭാര്യ നിമ്മിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചതോടെയാണ് ചര്‍ച്ചകളും സജീവമായി.

അച്ഛന്‍ പറഞ്ഞൊരു കാര്യമെന്ന് പറഞ്ഞാണ് അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ''എന്റെ അടുത്ത സിനിമയ്ക്കായി, ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു'', ഈ അടിക്കുറുപ്പോടെ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് അനൂപ് പങ്കു വച്ചത് .


ടി.പി. ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് , ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം, മൈ ഡിയര്‍ മുത്തച്ഛന്‍, ഗോളാന്തരവാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഒരുമിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അധികവും സൂപ്പര്‍ഹിറ്റുകളായിരുന്നു

 

sathyan anthikad and srinivasan reunite

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES