Latest News

നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാ മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ; കമന്റിന് രസകരമായ മറുപടിയുമായി റിമിടോമി

Malayalilife
നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാ മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ; കമന്റിന് രസകരമായ മറുപടിയുമായി റിമിടോമി

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി, പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. 

ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. പാട്ടുകള്‍ പാടുന്ന വേദികളിലും പോലും മലയാളികള്‍ റിമിക്കൊപ്പം ചുവടുകള്‍ വയ്ക്കാറുണ്ട്. മലയാളികളെ ഏറ്റവുമധികം അമ്പരപ്പിച്ചത് റിമിയുടെ മേക്കോവറാണ്. തടിച്ച് ഉണ്ടപ പക്രുവിനെപ്പോലെയിരുന്ന റിമി കഠിനമായ ഡയറ്റും  വ്യായാമങ്ങളും ചെയാതാണ് ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത്. ഏത് വേഷവും ഇപ്പോള്‍ റിമിക്ക് അതിമനോഹരമായി  ചേരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്. ആരാധകര്‍ക്ക് താരം മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോള്‍ താന്‍ പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റിന് മറുപടി നല്‍കിയിരിക്കയാണ് റിമി.

ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം ചിത്രത്തില്‍ . സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വര്‍ണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തില്‍ 'നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ' എന്നൊരാള്‍ കമന്റിട്ടിരുന്നു. അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. '45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ', എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവര്‍ക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട്.

 ലോക്ഡൗണ്‍ കാലത്താണ് ഇന്‍സ്റ്റാഗ്രാമിലെ കമന്റ് ബോക്‌സ റിമി തുറന്നത്. മാത്രമല്ല കമന്റുമായി എത്തുന്നവര്‍ക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്. റിമിയുടെ വയസിനെ കുറിച്ച് ചര്‍ച്ച വന്നെങ്കിലും സെപ്റ്റബംര്‍ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമല്ല റിമി ടോമി ഇപ്പോഴൊരു ബ്ലോഗര്‍ കൂടിയാണ്. ലോക്ഡൗണ്‍ നാളുകളില്‍ ആരംഭിച്ച യൂട്യൂബ് ചാനലിന് വലിയ സപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. പാചക പരീക്ഷണങ്ങളും തടി കുറക്കുന്നതിന് വേണ്ടിയുള്ള വര്‍ക്കൗട്ടുകളെ കുറിച്ചുമൊക്കെ യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോയില്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ ഷൂട്ടൊക്കെ വീണ്ടും ആരംഭിച്ചതോടെ സ്‌ക്രീനില്‍ സജീവയായിരിക്കയാണ് താരം.

rimitomy repiles to a funny comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES