സംവിധായകനും നടനുമായ ബേസില്‍ ജോസഫുമൊത്തുള്ള ചിത്രം പ്രമുഖ ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ചര്‍ച്ചയാകുന്നത്. മാത്രമല്ല ഈ ചിത്രത്തിന് കമെന്റുമായി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് കമന്റുമായി എത്തുകയും ചെയ്തതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.
മനോഹരം, ലവ് യു, ബേസിലിനോട് സ്‌നേഹം. നിങ്ങള്‍ നമ്പര്‍ വണ്‍ ജോഡിയും വലിയവരുമാണ്. ഇതായിരുന്നു രണ്‍വീറിന്റെ കമന്റ്. ഇതോടെ ബേസിലിന്റെ അടുത്ത ചിത്രത്തെക്കുറിച്ചാണ് ചര്‍ച്ച സജീവമായി. മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രം വരുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
ഇന്ത്യയുടെ സ്വന്തം ഹീറോ ശക്തിമാന്‍ വെള്ളിത്തിരയില്‍ എത്തുന്ന ശക്തിമാന്‍ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് നായകന്‍. സംവിധായകന്‍ കൂടിയായ രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം. ബോളിവുഡിലെ പ്രശസ്തമായ സോണി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ശക്തിമാനെക്കുറിച്ചുള്ള ഔദ്യാേഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാവും.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നത് ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെയാണ്. 1997 മുതല്‍ 2000 പകുതിവരെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയുടെ കഥ പറഞ്ഞ മിന്നല്‍ മുരളിക്കുശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശക്തിമാന്‍.
ടൊവിനോ തോമസിനെ നായകനാക്കി മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ബേസില്‍ സംവിധാനം ചെയ്യുന്നുണ്ട്. അതേസമയം ജലമര്‍മ്മരം എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി തുടക്കം കുറിച്ച രവിവര്‍മ്മന്‍, മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ കൂടിയാണ്. നിരവധി ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു