ജൂണ്‍ 20 നായിരുന്നു തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജയ്ക്കും ഭാര്യ ഉപാസന കാമിനേനിയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. അതുകൊണ്ട് തന്നെ മകളുടെ ജനനം ആഘോഷമാക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞ് രാജകുമാരിയുടെ പേര് പങ്കുവെച്ചെത്തിയിരിക്കുകയാണ് മുത്തച്ഛനും തെലുങ്ക് മെഗാസ്റ്റാറുമായ ചിരഞ്ജിവി. പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ രാം ചരണിന്റേയും ഭാര്യ ഉപാസനയുടേയും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്.വിവാഹിതരായി 11 വര്‍ഷത്തിനു ശേഷമാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.ഹൈദരാബാദില്‍ വലിയ ആഘോഷങ്ങളോടെ ആയിരുന്നു പേരിടല്‍ ചടങ്ങ് നടത്തിയത്. ഇതിനു ശേഷമാണ് കുഞ്ഞിന്റെ പേര് ചിരഞ്ജീവി വെളിപ്പെടുത്തിയത്.
ലളിത സഹസ്ര നാമത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മകള്‍ക്ക് പേരിട്ടതെന്ന് ചിരഞ്ജീവി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.'ക്ലിന്‍ കാര കൊനിഡേല' എന്നാണ് കുഞ്ഞിന്റെ പേര്. കേള്‍ക്കുമ്പോള്‍ അല്‍പം മോഡേണ്‍ ആയി തോന്നുമെങ്കിലും വലിയ അര്‍ത്ഥമാണ് പേരിനുള്ളത്.
ഈ പേര് പ്രകൃതിയുടെ മൂര്‍ത്തീഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്നും മാതാവ് 'ശക്തി'യുടെ പരമമായ ശക്തിയെ ഉള്‍ക്കൊള്ളുന്നുവെന്നും ചിരഞ്ജീവി വിശദീകരിക്കുന്നു. രാം ചരണും ഉപാസനയും ഇതേ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. 2022 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും വിവാഹിതരായത്.
നേരത്തെ രാംചരണിന്റെ മകള്‍ക്ക് അംബാനി കുടുംബം തൊട്ടില്‍ സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന തൊട്ടിലാണ് മുകേഷ് അംബാനി താരത്തിന്റെ മകള്‍ക്ക് സമ്മാനിച്ചത്. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി.....