ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.
ഇന്ന് താരത്തിന് മുപ്പത്തിമൂന്ന് വയസ്സാണ് തികയുന്നു. പക്ഷെ ഇന്നും യുവത്വത്തിന്റെ കാര്യത്തിൽ ആർക്കും ഒരു സംശയമില്ലാതെ പറയും. താരത്തിന്റെ ചേട്ടന്റെയും പിറന്നാൾ ഇന്നാണ്. ഇന്ന് തരാം ചേട്ടനോടൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങൾ താരത്തിന് പിറന്നാൾ ആശംസിച്ച് വന്നു. കഴിഞ്ഞ മാസവും ഈ മാസവും കൂട്ടുമ്പോൾ താരത്തിന്റേതായി 3 സിനിമകളാണ് ഇറങ്ങിയത്. വർത്തമാനം, ആണും പെണ്ണും, ആർക്കറിയാം എന്നിങ്ങനെ ആണ് ഇതുവരെ താരത്തിന്റേതായി തീയേറ്ററിൽ ഇറങ്ങിയ അവസാന ചിത്രങ്ങൾ.
2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസ്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.