Latest News

ആ സിനിമ പുറത്തിറങ്ങരുതേ എന്ന് ഞാന്‍ ആഗ്രഹിച്ചു; ബൈജു എഴുപുന്നയുടെ ചതിയില്‍ മനം നൊന്ത് പാര്‍വതി ഓമനകുട്ടന്‍

Malayalilife
ആ സിനിമ പുറത്തിറങ്ങരുതേ എന്ന് ഞാന്‍ ആഗ്രഹിച്ചു; ബൈജു എഴുപുന്നയുടെ ചതിയില്‍ മനം നൊന്ത് പാര്‍വതി ഓമനകുട്ടന്‍

 

ലയാളികളുടെ അഭിമാനമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. മലയാളികള്‍ ഫാഷന്‍ ലോകത്ത് സജീവമല്ലായിരുന്ന സമയത്ത് 2008 ലെമിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്, ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2008, ഫെമിന മിസ് ഇന്ത്യ സൗത്ത് 2008, മിസ് മലയാളി 2005 ഫാഷന്‍ ലോകത്ത് വിജയങ്ങള്‍ മാത്രം കൊയ്ത താരമായിരുന്നു പാര്‍വ്വതി. ചങ്ങനാശ്ശേരി സ്വദേശിനിയാണെങ്കിലും താരം മുംബൈയിലാണ് താമസിക്കുന്നത്. നിരവധി സിനിമാ അവസരങ്ങളും പാര്‍വതിക്ക് ലഭിച്ചിരുന്നു. ഐശ്വര്യ ബച്ചന് ശേഷം സിനിമയില്‍ തിളങ്ങുമെന്ന് പലരും കരുതിയ താരമായിരുന്നു പാര്‍വതി. എന്നാല്‍ പാര്‍വതിയെ സിനിമ തുണച്ചില്ലെന്ന് വേണം പറയാന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി അപ്രത്യക്ഷയായിരുന്നു. പല ചിത്രങ്ങളും വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല പലതും ശ്രദ്ധിക്കപ്പെടാതെയും പോയിരുന്നു. ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് താരം.

സിനിമയില്‍ പാര്‍വ്വതി ആകെ ചെയ്തത് 5 ചിത്രങ്ങള്‍ ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. മലയാളത്തിലാകട്ടെ ഒരു ചിത്രവും. എന്നാല്‍ ഇതില്‍ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തല അജിത്തിന് ഒപ്പം ബില്ല 2 ലാണ് താരം പ്രേക്ഷക പ്രീതി പിടിച്ച് പറ്റുന്ന ഒരു കഥാപാത്രം ചെയ്തിട്ടുള്ളത്. ബില്ല 2 ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാകാം ആരാധകര്‍ ശക്തമായി ചിത്രത്തെ വിമര്‍ശിച്ചു. ബില്ല 2 ഫൈനല്‍ പ്രിന്റില്‍ നിന്നും തന്റെ വളരെയേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും പറഞ്ഞ് പാര്‍വ്വതി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

അതേ സമയം മലയാളത്തില്‍ കെ.ക്യൂ എന്ന ചിത്രത്തില്‍ പാര്‍വ്വതി അഭിനയിച്ച സത്യം അധികമാരും അറിഞ്ഞില്ല. എന്നാല്‍ ഈ ചിത്രത്തെകുറിച്ച് പാര്‍വ്വതി നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞത് ഇപ്പോള്‍ വീണ്ടും വൈറലായി മആറുകയാണ്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്നായിരുന്നു പാര്‍വതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തല്‍. ഏറെ പ്രതീക്ഷയോടെയാണ് തന്റെ ആദ്യ ചിത്രത്തിന് കരാര്‍ ഒപ്പിട്ടത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു ബൈജു പറഞ്ഞതോടെയായിരുന്നു കരാറില്‍ ഏര്‍പ്പെട്ടത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ടതിനാലും സിനിമാ ചിത്രീകരണം മുടങ്ങാതിരിക്കാനും വേണ്ടി അഭിനയിച്ച് പൂര്‍ത്തിയാക്കേണ്ടി വന്നു. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി പറഞ്ഞു.

 

parvathy omanakuttan reveals how baiju ezhupunna cheated her

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES