മലയാളികളുടെ ഏറ്റവും പ്രിയ കുടുംബമാണ് ജയറാം-പാര്‍വ്വതി ദമ്പതികളുടേത്. നടി പാര്‍വ്വതിയും മകന്‍ കാളിദാസും മകള്‍ മാളവികയുടെയുമെല്ലാം വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.താര കുടുംബത്തിന്റെ വിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ സജീവമായ പാര്‍വ്വതി പങ്കുവച്ചൊരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.
ഒരു പുതിയ തുടക്കം എന്ന ഹാഷ് ടാഗോടെ തന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മകന്‍ കാളിദാസ് ജയറാമും പാര്‍വതിയോടൊപ്പമുണ്ട്. വര്‍ക്കൗട്ടില്‍ കാളിദാസ് പാര്‍വതിയെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്.
സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കമോ എന്ന് പാര്‍വതിയോട് ആരാധകര്‍ ചോദിക്കുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗ് ആണ് കാരണം. പാര്‍വതിയെ പ്രശംസിച്ചുള്ള കമന്റുകളും അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്ത് എത്തിയത്. വിവാഹശേഷം സിനിമയോട് വിടപറഞ്ഞ പാര്‍വതി ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമൊക്കെയായി മറ്റൊരു ലോകത്ത് സന്തോഷത്തോടെ കഴിയുകയാണ്.