ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ കുറിച്ചുള്ള 800 എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. ചിത്രത്തില്‍ മുരളീധരന്റെ വേഷം ചെയ്യാന്‍ തയ്യാറെടുത്ത നടന്‍ വിജയ് സേതുപതി ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു. താരത്തിന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉണ്ടായിരുന്നു. ഇതിനെതിരെ പല താരങ്ങളും രംഗത്തെക്കുകയും താരത്തിന്റെ ട്വീറ്റിന് താഴെ ഭീഷണിയുമായി എത്തിയ ആളെ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വോയ് നോട്ട് വഴി താരത്തോട് ഭീയണിയുതിര്‍ത്ത വ്യക്തി മാപ്പും അറിയിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സീനു രാമസ്വാമി.
തന്റെ ജീവിന് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും സീനു രാമസ്വാമി മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം മുഖ്യമന്ത്രി തന്നെ സഹായിക്കണമെന്നാണ് രാമസ്വാമി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമ നിര്‍മ്മിക്കാമെന്ന് ഏറ്റിരുന്ന പ്രൊഡക്ഷന്‍ ഹൗസ് ചിത്രത്തില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതായി വിജയ് സേതുപതി തന്നോട് പറഞ്ഞതായും താന്‍ വിജയ് സേതുപതിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. തനിക്കും വിജയ് സേതുപതിക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് എന്നു പറഞ്ഞ അദ്ദേഹം നടന്റെ ഫാന്‍സ് ആയിരിക്കില്ല തന്നെ ഭീഷണിപ്പെടുത്തുന്നത് എന്നും സംവിധായകന്‍ പറയുന്നു.