നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണവിധേയനായ ശേഷം പുറത്തിറങ്ങിയ മലയാള ചിത്രമാണ് 'കമ്മാരസംഭവം'. മുരളി ഗോപി തിരക്കഥ രചിച്ച്, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായത് ദിലീപാണ്. 2018 ഏപ്രില്‍ മാസം ചിത്രം റിലീസ് ചെയ്തു.അടുത്തിടെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില് ദിലീപിനെക്കുറിച്ച് മുരളി ഗോപി പങ്ക് വച്ച വാക്കുകളാണ് വാര്‍്ത്തയാകുന്നത്.
ദിലീപിന്റെ പേരില്‍ വിവാ?ദങ്ങള്‍ ഉണ്ടായശേഷം സിനിമാ മേഖലയില്‍ നിന്നും പലരും നടനൊപ്പം ഇനി സിനിമകള്‍ ചെയ്യുകയോ സഹകരിക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ജയില്‍വാസം കഴിഞ്ഞ് ദിലീപ് തിരികെ എത്തിയ ശേഷവും മുരളി ?ഗോപി ദിലീപുമായി സഹകരിച്ചു. അതിന് പിന്നിലെ കാരണമെന്താണെന്ന് മുരളി ?ഗോപി വെളിപ്പെടുത്തിയത്. കമ്മാരസംഭവം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം മുരളി ഗോപിയുമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ് പകുതിയായ ശേഷമാണ് ദിലീപിനെതിരെ ആരോപണം ഉയര്‍ന്നതെന്ന് മുരളി ഗോപി പറയുന്നു.
സിനിമ തുടങ്ങുമ്പോള്‍ ഇങ്ങനെയൊരു വിഷയമല്ല. സിനിമ പകുതി കഴിഞ്ഞപ്പോഴാണ് ഉണ്ടാവുന്നത്. ഉറപ്പില്ലാതെ ഒരു കാര്യത്തില്‍ ഒരു വ്യക്തിയെ ഞാന്‍ വിലയിരുത്തില്ല. ഞാന്‍ ലോജിക്, അല്ലെങ്കില്‍ കാരണമാണ് ചോദിക്കുന്നത്. കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെടാത്ത ആള്‍ക്കെതിരെ സംസാരിക്കുന്നതില്‍ എന്ത് ലോജിക്കാനുള്ളത്. ഒരു വിധി വരട്ടെ, എന്നിട്ടു ഞാന്‍ പറയാം. അല്ലാതെ അന്നും ഇന്നും ഞാന്‍ ഇതേകുറിച്ച് സംസാരിക്കില്ല. ആരോപണം എന്നാല്‍ വിധിയല്ല. ആള്‍ക്കൂട്ട വിധിയാണ് വന്നിരുന്നത്. ഇരയെ പൂര്‍ണമായും ബഹുമാനിക്കുകായും ചെയ്യുന്നു,'' മുരളി ഗോപി പറഞ്ഞു.