Latest News

33ാം വിവാഹവാര്‍ഷികം ആഘോഷിച്ച് മേനകയും സുരേഷ് കുമാറും; ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ കീര്‍ത്തി സുരേഷ്

Malayalilife
33ാം വിവാഹവാര്‍ഷികം ആഘോഷിച്ച് മേനകയും സുരേഷ് കുമാറും; ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ കീര്‍ത്തി സുരേഷ്

ണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. പിന്നീട് നിര്‍മ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് മേനക കുടുംബിനിയായി മാറി. ഇവരുടെ മകള്‍ കീര്‍ത്തി സുരേഷ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മേനകയുടെ സൗന്ദര്യവും അഭിനയവും ഒരു പോലെ ലഭിച്ച മകളാണ് കീര്‍ത്തി.ഇപ്പോള്‍ തങ്ങളുടെ 33ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് സുരേഷ് കുമാറും മേനകയും. 
ഇവര്‍ക്കും ആശംസകളുമായി  ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് കീര്‍ത്തി. കുടുംബത്തോടൊപ്പം  കേക്ക്  മുറിച്ച് ആഘോഷിക്കുകയാണ് ഇരുവരും. കോവിഡ് സാഹചര്യത്തില്‍ സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ട് മക്കളായ രേവതിയും കീര്‍ത്തിയും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയുണ്ട്.

തമിഴ് സിനിമയിലൂടെയാണ് മേനക സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. നീണ്ടകാലം മലയാള സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് സിനിമ നിര്‍മാണ രംഗത്ത് സജീവമായിരുന്നു. 1987ല്‍ ആയിരുന്നു മേനകയുടെയും സുരേഷിന്റെയും വിവാഹം. വിവാഹശേഷം സിനിമയില്‍നിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്.

1987ല്‍ ആയിരുന്നു മേനകയുടെയും സുരേഷിന്റെയും വിവാഹം.. 2011ല്‍ ലിവിങ് ടുഗതര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി.
മേനക പതിനഞ്ചോളം സിനിമകളുടെ നിര്‍മാതാവുകൂടിയാണ്. രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് മേനക സിനിമാനിര്‍മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇരുവര്‍ക്കും വിവാഹംശംസകള്‍ അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.


 

menaka and suresh kumar celebrates their 33rd wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES