കഴിഞ്ഞ ദിവസമായിരുന്നു കന്നഡതാരം ചിരഞ്ജീവി സര്‍ജ്ജയുടെയും മേഘ്ന രാജിന്റെയും മകന്‍ ചിന്റുവിന്റെ തൊട്ടില്‍ ശാസ്ത്ര ചടങ്ങ്. പ്രത്യേകതയുളള തൊട്ടിലാണ് ചിരുവിന്റെ കുഞ്ഞിനായി ഒരുക്കിയത്. മേഘ്നയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങിന് ശേഷം മാധ്യമങ്ങള്‍ക്ക് മേഘ്ന അഭിമുഖം നല്‍കിയിരന്നു. ഭര്‍ത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന.
ഞാന്‍ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. ഞാന്‍ നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേര്‍പാട്. ജീവിതത്തില്‍ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാന്‍. ചിരു അതിന് നേര്‍ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആര്‍ക്കും അറിയില്ലല്ലോ?.'മേഘ്ന പറയുന്നു.
'മകന്‍ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആണ്‍കുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാല്‍ നമ്മുടേത് പെണ്‍കുട്ടിയാണെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ലയണ്‍കിങിലെ സിംബയെപ്പോെല കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം.
'മകന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ എല്ലാ ഓര്‍മ്മകളും വഹിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും തന്റെ കൂടെനിന്നു. 'എനിക്ക് ഇപ്പോള്‍ എന്റെ കുഞ്ഞ് ഉണ്ട്. എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ എന്റെ മകനെയും ഞാന്‍ വളര്‍ത്തും
'അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞു.