Latest News

ശരീരം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സുജിത്തിനെ കണ്ടതു മുതല്‍; മേക്കോവറിനും ശരീരസൗന്ദര്യത്തിനും പിന്നിലെ രഹസ്യം പങ്കുവച്ച് മീരാനന്ദന്‍

Malayalilife
 ശരീരം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സുജിത്തിനെ കണ്ടതു മുതല്‍; മേക്കോവറിനും ശരീരസൗന്ദര്യത്തിനും പിന്നിലെ രഹസ്യം പങ്കുവച്ച് മീരാനന്ദന്‍

വതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അഭിനയമെല്ലാം വിട്ട് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. എങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമായ മീര പങ്കുവയ്ക്കുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. നാടന്‍ പെണ്ണായി സിനിമയിലേക്ക് എത്തിയ മീരയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഇപ്പോള്‍ ഒരു ഫാഷന്‍ മോഡലണെന്നേ ആളുകള്‍ക്ക് തോന്നാറുള്ളു. എല്ലാദിവസവും ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര പങ്കുവയ്ക്കാറുണ്ട്. വലിയ മേക്കോവറാണ് മീരയ്ക്ക് സംഭവിച്ചത്. മീര അടിമുടി മാറിയെന്ന് ആയിരുന്നു ആരാധകരില്‍ അധികം പേരുടെയും കമന്റ്.

സോഷ്യല്‍ മീഡിയയില്‍ മീര പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. എല്ലാവര്‍ക്കും അറിയേണ്ടത് മീരയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമാണ്. ഇത് മിക്ക ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ തന്നെ ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ മീര തന്റെ പുതിയ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഇരിക്കാന്‍ സാധിക്കുകയുള്ളു എന്നും, എല്ലാവരും കൃത്യമായി തങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും മീര പറഞ്ഞു. സുജിത്ത് എന്ന വ്യക്തിയാണ് തന്റെ പ്രചോദനമെന്നും മീര പറയുന്നു.

ദുബായിയില്‍ വെച്ചാണ് സുജിത്തിനെ പരിചയപെട്ടതെന്ന് മീര പറയുന്നു. വലിയൊരു അപകടം സംഭവിച്ച് സ്‌പൈനല്‍ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം. സുജിത് ദിവസവും അഞ്ചു മണിക്കൂര്‍ ജിമ്മില്‍ ചിലവഴിക്കും. അത് കണ്ടപ്പോള്‍ ആണ് എനിക്ക് എന്റെ ശരീരത്തെ പറ്റി ബോധ്യം വന്നത്, ഇനിയും ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശനമാകും എന്നെനിക്ക് മനസ്സിലായി, അങ്ങനെ ആണ് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങിയത്.

ജിമ്മില്‍ പോയി തുടങ്ങിയപ്പോള്‍ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നല്‍ ആളുകള്‍ക്ക് ഉണ്ട്. എന്നല്‍ വ്യായാമം എല്ലാവര്‍ക്കും വേണ്ടതാണ്. വ്യായാമത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഭക്ഷണവും. വറുത്തതും പൊരിച്ചതും ഒക്കെ പരമാവധി കുറക്കുക മീര ഉപദേശിക്കുന്നു.

Read more topics: # meera nandhan about her fitness
meera nandhan about her fitness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES