Latest News

വെളളക്കുര്‍ത്തയില്‍ സുന്ദരിയായി മീനാക്ഷി ദിലീപ്; ഡോക്ടറാകാന്‍ ഒരുങ്ങുന്ന താരപുത്രിയുടെ പുത്തന്‍ ചിത്രം വൈറല്‍

Malayalilife
 വെളളക്കുര്‍ത്തയില്‍ സുന്ദരിയായി മീനാക്ഷി ദിലീപ്; ഡോക്ടറാകാന്‍ ഒരുങ്ങുന്ന താരപുത്രിയുടെ പുത്തന്‍ ചിത്രം വൈറല്‍

ലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. മടങ്ങിവരവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. സല്ലാപം എന്ന ചിത്രത്തില്‍ ദീലിപിന്റെ നായികയായി എത്തിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപുമായുളള വിവാഹം. മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. 

മടങ്ങി വരവിലും മഞ്ജുവിന് പിഴച്ചില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അതേസമയം മീനാക്ഷി അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി. പഠനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ ആയിരുന്നു മീനാക്ഷി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 
 മീനാക്ഷിയുടേയും മഞ്ജു വാര്യരുടേയും ചിത്രങ്ങളാണ്.  ഇന്നിപ്പോള്‍ മീനാക്ഷിയുടെ പുത്തന്‍ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെളളക്കുര്‍ത്തയണിഞ്ഞ മീനാക്ഷിയുടെ ചിത്രമാണ് വൈറലാകുന്നത്. താരപുത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. 

meenkahsi dileep latest photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES