ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് നടി മഞ്ജു വാര്യറിന്. മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് താരം. അടുപ്പിച്ച് രണ്ട് സിനിമകള്‍ റിലീസ് ചെയ്ത സന്തോഷത്തിലാണ് മഞ്ജു വാര്യരിപ്പോള്‍.
അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു എന്ന് നടി പറയുന്നു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അതിന് ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. കഥകളി പഠിക്കാന്‍ തുടങ്ങി, ഇതില്‍ നിന്നൊക്കെ തനിക്കും വലിയ പ്രചോദനം കിട്ടുന്നുണ്ട് എന്നും നടി പറഞ്ഞിരുന്നു.
സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോള്‍ എനിക്ക് ദൂരെ സ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിംഗിന് പോകാന്‍ കഴിയുന്നു. ഇപ്പോള്‍ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെ നോക്കികൊണ്ടിരിക്കുന്ന കുട്ടിയാണ് താൻ എന്നൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.