ബോളിവുഡ്ഡിലെ ഏറ്റവും ആരാധകരുളള താരദമ്പതിമാരില്‍ ഒരാളാണ് കരീനകപൂറും സെയ്ഫ് അലിഖാനും. ഇപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് കരീന. സോഷ്യല്‍ മീഡിയിയല്‍ സജീവമായ കരീന തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞ് ജനിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചുമൊക്കെ കരീന തുറന്ന് പറഞ്ഞിരുന്നു. ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കിയ നടിമാരില്‍ ഒരാള്‍ കരീനയായിരുന്നു.
ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായ കരീനയുടെ ഏറ്റവും പുതിയ വീഡിയോസും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. കരീനയുടെ മുംബൈയിലെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കരിഷ്മ കപൂറും ഉണ്ട്. ഷൂട്ടിന് മുന്‍പായി മേക്കപ്പ് റൂമില്‍ നിന്നുമുള്ള കരീനയുടെയും കരിഷ്മയുടെയും വീഡിയോ ആയിരുന്നിത്. കണ്ണാടിയില്‍ നോക്കി ഇരിക്കുന്ന കരീനയെ ഉള്‍പ്പെടുത്തി കരിഷ്മ തന്നെയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയത്. വെള്ള ടീ ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
Working with the sis always the best ❤️ #sistersquad ???? #behindthescenes
A post shared by KK (@therealkarismakapoor) on Oct 27, 2020 at 12:36am PDT
'സഹോദരിയ്ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും വളരെ നല്ലതാണ്' എന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കരീന അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. 'കരീന അവളുടെ രണ്ടാം ഗര്‍ഭകാലത്തിന്റെ സന്തോഷത്തിലാണ്. ഗര്‍ഭസ്ഥ ശിശുവിനെ വെളിപ്പെടുത്തുന്ന രീതിയില്‍ അല്ലേ അവളുടെ വസ്ത്രം. കരീനയുടെ ഈ ഗര്‍ഭകാല തിളക്കവും അംഗീകരിക്കാവുന്നതല്ലേ? എന്നായിരുന്നു കരിഷ്മ ഇന്‍സ്റ്റാഗ്രാമിലൂടെ എഴുതിയിരിക്കുന്നത്.