പ്രായം വെറും നമ്പര്‍ മാത്രമല്ല;അതൊരു സ്വാഭാവിക പ്രക്രിയയാണ്; തന്റെ നാല്‍പതുകള്‍ ആഘോഷമാക്കി കനിഹ; നടിയുടെ പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
പ്രായം വെറും നമ്പര്‍ മാത്രമല്ല;അതൊരു സ്വാഭാവിക പ്രക്രിയയാണ്; തന്റെ നാല്‍പതുകള്‍ ആഘോഷമാക്കി കനിഹ; നടിയുടെ പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. നിരവധി സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി എത്തിയ നടി സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ്. സിനിമകളില്‍ നിന്നു മാറി ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും കനിഹ സജീവമാണ്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എതിര്‍ നീച്ചല്‍ എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ കനിഹ തന്റെ പോസ്റ്റുകള്‍ക്കൊപ്പം പങ്കുവയ്ക്കുന്ന പോസിറ്റീവ് ക്യാപ്ഷന്‍സ് ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരല്‍ കനിഹയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍  ശ്രദ്ധ നേടുന്നത്.

പ്രായം വെറും നമ്പര്‍ മാത്രമല്ല, അതൊരു സ്വാഭാവിക പ്രക്രിയയാണ് എന്ന് കനിഹ പറയുന്നു. ഇപ്പോള്‍ ഞാന്‍ തന്റെ നാല്‍പതുകള്‍ ആഘോഷിക്കുകയാമെന്നാണ് കനിഹ പറയുന്നത്.മനോഹരമായ ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നാല്‍പതുകളും അവള്‍ ആഘോഷിക്കുന്നുവെങ്കില്‍, അവള്‍ക്ക് എന്നെന്നും ആ സന്തോഷം നിലനിര്‍ത്താന്‍ കഴിയുമെന്നാണത്രെ പറയുന്നത്.

'പ്രായം ഒരു സംഖ്യ മാത്രമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ പറയും, ഇതൊരു സ്വാഭാവിക പ്രക്രിയയാണ് സ്വീകാര്യത പ്രധാനമാണെന്ന്, ഇരുപതുകളില്‍ എനിക്ക് യാതൊരു വിവരവുമില്ലായിരുന്നു. ആളുകളിലും സ്ഥലങ്ങളിലും ഞാന്‍ സന്തോഷം തേടി.മുപ്പതുകകളില്‍ എന്റെ സന്തോഷത്തിന് ഉത്തരവാദി ഞാനാണെന്ന് എനിക്കറിയാമായിരുന്നു, ഉള്ളിലേക്ക് നോക്കി ഞാന്‍ എന്റെ യാത്ര ആരംഭിച്ചു.

ഇപ്പോള്‍ നാല്‍പതാം വയസ്സില്‍ ഞാന്‍ എന്റെ സ്വന്തം സന്തോഷം സൃഷ്ടിക്കുകയാണ്. മറ്റുള്ളവര്‍ എന്റെ ഊര്‍ജ്ജം ഊറ്റിയെടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. പകരം ഞാനത് എനിക്കായി സൂക്ഷിക്കുന്നു. പ്രായമാകുന്ന ഈ പ്രക്രിയയെ ഞാന്‍ ഇഷ്ടപ്പെടുന്നു. ബുദ്ധിമതിയും സന്തോഷവതിയും കൂടുതല്‍ മെച്ചപ്പെട്ടതുമായ എന്നെ ആസ്വദിക്കുകയും പ്രണയിക്കുകയും ചെയ്യുന്നു. ആരെയും അവരുടെ പ്രായത്തിന്റെ പേരില്‍ ഒരിക്കലും കളിയാക്കരുത്. കാരണം, 'നിങ്ങളും ഒരു ദിവസം അവിടെ എത്തുമെന്ന് ഓര്‍ക്കുക'- കനിഹ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

Read more topics: # കനിഹ
kaniha is celebrating her forties

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES