മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കാക്കക്കുയിൽ. മോഹന്‍ലാലിനൊപ്പം മുകേഷും അണിനിരന്ന ചിത്രം കോമെടിക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ഏറെ തരംഗമായി മാറുകയും ചെയ്തിരുന്നു. കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ ഡാന്‍സ് രംഗങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസയായിരുന്നു എത്തിയിരുന്നതും.
അതേ സമയം ചിത്രത്തിലെ മോഹൻലാലിന്റെ ഡാൻസിനെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അജയ് നാഥ് എന്ന പ്രേക്ഷകനാണ് കാക്കക്കുയിലില്‍ കാലില്‍ ബാന്‍ഡേജ് കെട്ടി ഡാന്‍സ് ചെയ്ത മോഹന്‍ലാലിനെ്‌റ സമര്‍പ്പണത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ പാടാം വനമാലി എന്ന തരംഗമായ പാട്ടിന്റെ 4കെ പ്രിന്‌റ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അജയുടെ കുറിപ്പ് വന്നത്.
മലയാള സിനിമയില്‍ എറ്റവും അടിപൊളിയായി ഡാന്‍സ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആണ്. അതില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റര്‍ ചെയ്ത 4കെ പാട്ടുകള്‍ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. പാടാം വനമാലി എന്ന ഗാനത്തില്‍ പ്രധാന നര്‍ത്തകര്‍ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാന്‍സ് കളിക്കുന്നത്.
ലാലേട്ടനും അങ്ങനെ തന്നെ പക്ഷേ പാട്ടിന്റെ 03.40ല്‍ ലാലേട്ടന്‍ സ്സിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍ വെയ്ക്കുന്നത്. പെട്ടെന്ന് ഓര്‍ത്തു ഓ സിനിമയില്‍ ഇതുപോലെ ഉളള ചെറിയ മിസ്‌റ്റേക്കുകള്‍ ഒകെ സാധാരണ അല്ലേ എന്ന്. അങ്ങനെ ബാക്കി കണ്ട് പോയപ്പോഴാണ് വീണ്ടും 05:03ല്‍ കാലില്‍ വലിയ ബാന്‍ഡേജ് വെച്ച് കെട്ടിയാണ് സ്‌റ്റെപ്പുകള്‍ ഇടുന്നത്.
അമിതമായിട്ടുളള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്‌ട്രെയിന്‍ മൂലം കാലിന് മസില്‍ കയറിയതാകാം. പ്രശ്‌നം എന്താണേലും സ്‌റ്റെപ്പുകള്‍ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ. കാക്കക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങളില്‍ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടന്‍ നൃത്തം ചെയ്യുന്നത്. ഒപ്പം മുകേഷ് ഏട്ടനും. 4കെ റീമാസ്റ്ററിംഗിലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാന്‍ പറ്റി. യൂടൂബില്‍ പോയി പാട്ട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും.