Latest News

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുളള പുരുഷന്മാരുടെ പട്ടികയില്‍ പൃഥ്വിരാജും ദുല്‍ഖറും നിവിന്‍ പോളിയും; അന്‍പത് പേരടങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഷാഹിദ് കപൂര്‍ 

Malayalilife
 ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുളള പുരുഷന്മാരുടെ പട്ടികയില്‍ പൃഥ്വിരാജും ദുല്‍ഖറും നിവിന്‍ പോളിയും; അന്‍പത് പേരടങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഷാഹിദ് കപൂര്‍ 

രീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ എല്ലാ താരങ്ങളും ഒന്നിനൊന്ന് മുന്നിലാണ്. ബോഡി ബില്‍ഡ് ചെയ്ത് വച്ച ശരീരം കൊണ്ടും മെലിഞ്ഞുണങ്ങിയ ലുക്ക് കൊണ്ടുമൊക്കെ താരങ്ങള്‍ ഞെട്ടിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്കും അനുസരിച്ചുളള രൂപമാറ്റത്തിലാണ് താരങ്ങള്‍ എത്താറുളളത്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുളള പുരുഷന്മാരെ കണ്ടെത്താനുളള സര്‍വ്വെയുടെ റിസല്‍ട്ട് പുറത്ത് വന്നിരിക്കയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍വ്വെ നടത്തിയത്. 

അന്‍പത് പേരടങ്ങുന്ന പട്ടികയില്‍ ബോളിവുഡ് നടന്‍ ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കബീര്‍ സിംഗ് എന്ന ചിത്രത്തിലൂടെ വലിയ സ്വീകാര്യതയായിരുന്നു ഷാഹിദ് കപൂര്‍ സ്വന്തമാക്കിയത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്തും തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ നാലാമതും എത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയാണ് ആകര്‍ഷകത്വമുളള പുരുഷന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. മലയാളത്തില്‍ നിന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആറാം സ്ഥാനത്തും പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിന്‍ പോളി നാല്‍പതാം സ്ഥാനത്തും ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നും ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍, ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍, ടൈഗര്‍ ഷെറഫ്, വിദ്യൂത് ജംവാല്‍, കെ എല്‍ രാഹുല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 


എല്ലാ കാലത്തും ആകര്‍ഷകത്വമുള്ള നടന്മാരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു. അതില്‍ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍. അക്ഷയ് കുമാര്‍, ആമീര്‍ ഖാന്‍, മഹേഷ് ബാബു എന്നിവര്‍ നേരത്തെ തന്നെ സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷം നടന്‍ ഹൃത്വിക് റോഷനും ഈ ലിസറ്റിലിടം നേടിയിട്ടുണ്ട്.
 

Read more topics: # indias most desirable mens
indias most desirable mens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES