സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങള്‍ ധരിച്ചാണ് പൊതുസ്ഥലങ്ങളില്‍ ഹണി പ്രത്യക്ഷപ്പെടുന്നത്.
മാത്രമല്ല സൈബര്‍ ഇടത്തില്‍ നിന്ന് നിരന്തരം ആക്രമണങ്ങളും താരം നേരിടാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഹണി റോസ്. 'വനിതയ്ക്ക്' നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ സര്‍ജറിയൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'. ഹണി റോസ് പറഞ്ഞു.
താന്‍ നില്‍ക്കുന്ന ഫീല്‍ഡില്‍ സൗന്ദര്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.