Latest News

പുതിയ ഹെയര്‍ സ്റ്റൈല്‍ ചിത്രം പങ്കുവച്ച് അഹാന; അയിന് നീ ഏതാ എന്ന് അനിയത്തി ഹന്‍സിക

Malayalilife
പുതിയ ഹെയര്‍ സ്റ്റൈല്‍ ചിത്രം പങ്കുവച്ച് അഹാന; അയിന് നീ ഏതാ എന്ന് അനിയത്തി ഹന്‍സിക

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ  ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഈ ലോക്ഡൗണ്‍ കാലം ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞത് നിന്നത് കൃഷ്ണകുമാറും മക്കളുമായിരുന്നു.

മൂത്തമകളും ഇളയമകള്‍ ഹന്‍സികയും അഭിനയ രംഗത്തേക്ക് എത്തിയെങ്കിലും അവരെ പോലെ തന്നെ മറ്റ് രണ്ട് മക്കളും ഇന്ന് സെലിബ്രിറ്റികളാണ്. ലോക്ഡൗണില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്താണ് താരകുടുംബം ജനപ്രീതി നേടുന്നത്. പിന്നീട് പാചകം, ഡബ്സ്മാഷ് വീഡിയോസ്, കൃഷി രീതി തുടങ്ങി പലവിധത്തിലുള്ള പോസ്റ്റുകള്‍ ആരാധകരിലേക്ക് എത്തിനേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വന്നതും സ്വര്‍ണക്കള്ളക്കടത്ത് കേസുമായും ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടതിന്റെ പേരില്‍ അഹാനയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ താരം വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്. ഇതിനു ശേഷം  ഒരു ആരാധകന്റെ കമന്റിന്റെ പേരിലും പിന്നീട് കുറുപ്പ് സിനിമയുടെ പ്രൊമോയ്ക്ക് നല്‍കിയ കമന്റിന്റെ പേരിലും താരം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

സമൂഹമാധ്യമത്തിലിട്ട വിഡിയോയുടെ താഴെ 'നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയില്‍  നിങ്ങളെന്നു പഠിക്കും ?' എന്നാണ് അഹാന പറഞ്ഞത്. തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍ നിന്ന് 'അതിന് നീയേതാ ?' എന്നാണ് മറുപടി വന്നത്. ഇതിന് പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അപ്പോഴേക്ക് വൈറലായി. ഇത്  സംബന്ധിച്ച് പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകളും വന്നിരുന്നു. ഇപ്പോഴിതാ സ്വന്തം വീട്ടില്‍ നിന്ന് തന്നെ അഹാന കൃഷ്ണയ്ക്ക് ട്രോള്‍ കിട്ടിയിരിക്കുകയാണ്.

ഹെയര്‍സ്റ്റൈല്‍ മാറ്റി പുതിയ ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് എത്തിയതായിരുന്നു അഹാന. ഈ ചിത്രത്തിന് താഴെ 'അയിന് നീ ഏതാ' എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാനയുടെ സഹോദരിയും കൃഷ്ണകമാറിന്റെ ഇളയമകളുമായ ഹന്‍സിക. വീട്ടിലെ ഇളയകുട്ടിയായ ഹന്‍സുവിനെ കുറിച്ച് നേരത്തെ അഹാന തുറന്ന് പറഞ്ഞിരുന്നു. ഹന്‍സുവിന്റെ കമന്റിന് താഴെ നിരവധി പേരാണ് രസകരമായ മറുപടികളുമായി എത്തിയത്. പുതിയ ചിത്രത്തില്‍ അഹാനയെ കണ്ടാല്‍ ഹന്‍സികയെ പോലെ ഉണ്ടെന്നാണ് ചിലരുടെ നിഗമനം.

hasika krishna comments on ahaana krishnas latest photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES