മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ വീണ്ടും ഒരു വരവിനായി കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ചിത്രത്തിന്റെ ചിത്രീകരണം എല്ലാം തന്നെ കൊവിഡ് പശ്ചാത്തലത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് കാല പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ച് കൊണ്ടായിരുന്നു നടന്നിരുന്നത്.
അതേസമയം ദൃശ്യം 2 ഷൂട്ടിങിനു പാക്കപ്പ് പറഞ്ഞ ശേഷം നടൻ മോഹൻലാൽ ദുബായിലേയ്ക്ക് പരക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ ദുബായ് യാത്ര നടന്നിരിക്കുന്നത് നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ്. അദ്ദേഹത്തിനൊപ്പം സുഹൃത്ത് സമീർ ഹംസയും ഉണ്ട്. ദുബായിൽ നിന്നും നാട്ടിൽ തിരികെ എത്തിച്ചേർന്നാൽ ഉടൻ തന്നെ ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ നടൻ ജോയിൻ ചെയ്യും. 2 46 ദിവസം കൊണ്ട് ആയിരുന്നു ലോക്ഡൗണിൽ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദ്യശ്യം ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് സെപ്റ്റംബർ 21നാണ്.
മോഹൻലാൽ ആദ്യം തന്നെ ലോക്ഡൗണിന് ശേഷം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. നേരത്തെ തന്നെ ലൊക്കേഷനിൽ ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം കർശന നിയന്ത്രണത്തോടെയായിരുന്നു നടന്നത്. മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ ഷൂട്ടിങ് തീരുന്നത് വരെ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. 10 കോടിയിൽ താഴെയാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് എന്നാണ് അറിയുന്നത്.