സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും; ആരാധകര്‍ക്ക് ഡിക്യുവിന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍പ്രെസ് കൂടി

Malayalilife
 സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും; ആരാധകര്‍ക്ക് ഡിക്യുവിന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍പ്രെസ് കൂടി

സുററൈ പോട്ര്' എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത മുന്‍പെത്തിയിരുന്നു. സംവിധായിക തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ സുധ കൊങ്കര ചിത്രമായ സൂര്യ 43-ല്‍ സൂര്യയ്ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഭാ?ഗകുന്നു. ചിത്രത്തിന്റെ ഔദ്യോ?ഗിക പ്രഖ്യാപനം വന്നിട്ടില്ല.

സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം ഒരുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം 2ഡി തന്നെയാകും നല്‍കുക എന്നാണ് വിവരം. ചിത്രത്തിന് സം?ഗീതമൊരുക്കുന്നത് ജി വി പ്രകാശാണ്. ജി വിയുടെ നൂറാമത്തെ ചിത്രമാണ്. 'ജി വി 100 ലെറ്റ്‌സ് ?ഗോ' എന്ന ഹാഷ് ടാ?ഗും വൈറലാണ്.

സൂര്യയുടെ ജന്മദിനത്തില്‍ ചിത്രം ഔദ്യോ?ഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ അതുണ്ടായില്ല. വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തേ കാര്‍ത്തിക്ക് നിശ്ചയിച്ച വേഷമായിരുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 

സൂര്യ, അപര്‍ണ ബാലമുരളി എന്നിവര്‍ക്ക് ദേശീയ അംഗീകാരം നേടികൊടുത്ത ചിത്രമായിരുന്നു സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്. 

അതേസമയം ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ഗണ്‌സ് ആന്‍ഡ് ഗുലാബ്‌സ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആഗസ്റ്റ് രണ്ടിന് ട്രെയിലര്‍ റിലീസ് ചെയ്യും. രാജു നി ദോരു, കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം .ഡി 2 ആര്‍ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന സീരിസ് ഉടന്‍ നെറ്റ് ഫ്‌ലികിസില്‍ സ്ട്രീം ചെയ്യും. 

രാജ് കുമാര റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് മറ്റു താരങ്ങള്‍.അതേസമയം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയും ഒരുമിക്കുന്ന ചിത്രത്തിന് ലക്കിഭാസ്‌കര്‍ എന്ന് പേരിട്ടു . സീതാരാമത്തിനുശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍ എത്തുന്ന ചിത്രം സൂര്യദേവര നാഗവംശിയും സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളിലാണ് നിര്‍മ്മാണം. സംഗീതം ജി.വി. പ്രകാശ് കുമാര്‍. എഡിറ്റര്‍ നവീന്‍ നൂലി, കലാസംവിധാനം വിനീഷ് ബംഗ്‌ളാന്‍. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.
 

dq to with stars suriya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES