Latest News

സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു; വിട പറഞ്ഞത് കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ,  സര്‍വോപരി പാലക്കാരന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍

Malayalilife
topbanner
 സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു; വിട പറഞ്ഞത് കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ,  സര്‍വോപരി പാലക്കാരന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍

സംവിധായകന്‍ വേണുഗോപന്‍ രാമാട്ട് (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പില്‍ നടക്കും. ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു വേണുഗോപന്‍.

1995ല്‍ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണു ഗോപന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ. മലയാളത്തിന്റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപന്‍.

പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകള്‍, നൊമ്പരത്തി പൂവ്, ഇന്നലെ, സീസണ്‍, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

director venugopan passed away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES