കോവിഡ് പ്രതിരോധ സന്ദേശമുയർത്തുന്ന വെബ് സൈറ്റുമായി യുവസംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ രംഗത്ത്

Malayalilife
topbanner
കോവിഡ് പ്രതിരോധ സന്ദേശമുയർത്തുന്ന വെബ് സൈറ്റുമായി യുവസംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ രംഗത്ത്

കോവിഡ് 19പ്രതിരോധ സന്ദേശമുയർത്തുന്ന വെബ് സൈറ്റുമായി യുവസംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ. കോവിഡ് ഭീതിയിൽ കഴിയുന്നവർക്ക് ഏറെ ആശ്വാസകരമായ ഒരു പദ്ധതിയുമായിട്ടാണ്  ചലച്ചിത്ര - പരസ്യചിത്രങ്ങളുടെ സംവിധായകനുമായ നിതിൻ തൻ്റെ പ്രവാസി സുഹൃത്ത്ക്കളായ സിജോ തോമസ്,ടിന്റോ തോമസ്,മിജോ ജോസഫ്,ലിബിൻ പടമാട്ടുമ്മൽ എന്നിവരുടെ തുല്യ പങ്കാളിത്തത്തോടെ പുതിയസംരംഭവുമായി വരുന്നത്.

 കോവിഡ് ഭീതി മൂലം വീടിന് പുറത്ത് ഇറങ്ങാൻ കഴിയാത്തവർക്ക് ഏറെ പ്രയോജനകരമാണ് നിതിനും കൂട്ടുകാരും ഇപ്പോൾ വികസിപ്പിച്ച വെബ്സൈറ്റ്.കോവിഡിന് പ്രതിരോധം മാത്രമാണ് ഏകവഴി .അതിനുളള പുതിയ വഴിയാണ് ഈ www.94hop.com എന്ന വെബ്സൈറ്റ്.  വെബ്സൈറ്റ് വഴി കച്ചവടക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനും , അതുവഴി അവരുടെ സേവനങ്ങളും ഓഫറുകളും ജനങ്ങളെ അറിയിക്കാനും സാധിക്കും .വീട്ടിൽ ഇരുന്ന് നഗരത്തിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഓഫറുകൾ അറിയാനും അവയുടെ നിലവാരം മനസിലാക്കാനും സാധിക്കും എന്നതാണ് ഈ വെബ്സൈറ്റിന്റെ പ്രത്യേകത . 

വെബ്സൈറ്റ് വഴി   കോവിഡ് കാലത്തു നഷ്ടമായ കച്ചവടം നിലനിർത്താനാകും. സാമൂഹികവ്യാപനം ഇല്ലാതെ ജനങ്ങൾക്ക് വീട്ടിൽ ഇരുന്ന് ഓരോ  കടകളിലെയും ഓഫറുകൾ അറിഞ്ഞ് വാങ്ങാനും  സാധിക്കും . അതുവഴി നഗരത്തിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും  സാമൂഹിക വ്യാപനം വഴിയുള്ള കോവിഡ് പകർച്ച ഒരുപരിധിവരെ തടയാനും സാധിക്കുമെന്ന് നിതിൻ പറഞ്ഞു. 

www.94hop.com ന്റെ ഉൽഘടനം  വി .ഡി.സതീശൻ എം എൽ .എ.ഇന്ന് ( ഓഗസ്റ്റ് 3 )നു പറവൂരിൽ  നിർവഹിച്ചു ....ഈ വെബ്സൈറ്റിന്റെ ആദ്യഘട്ടം കൊടുങ്ങലൂർ കേന്ദ്രികരിച്ചായിരിക്കും.   ഫ്രാഞ്ചസികൾ വഴി കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും 3 മാസത്തിനുള്ളിൽ സേവനം വ്യാപിപ്പിക്കും. 

director nithin thomas kurishinkal come with a new web site

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES