12 വര്‍ഷത്തെ കാത്തിരിപ്പ്; ഈശ്വരന്‍ അനുഗ്രഹിച്ചു.. കുഞ്ഞുവാവ ഉടനെത്തും; വിശേഷം അറിയിച്ച് രാഹുല്‍ ഈശ്വറും ഭാര്യയും

Malayalilife
12 വര്‍ഷത്തെ കാത്തിരിപ്പ്; ഈശ്വരന്‍ അനുഗ്രഹിച്ചു.. കുഞ്ഞുവാവ ഉടനെത്തും; വിശേഷം അറിയിച്ച് രാഹുല്‍ ഈശ്വറും ഭാര്യയും

മുക്ക് പരിചിതമായ താരദമ്പതികളാണ് രാഹുല്‍ ഈശ്വറും ഭാര്യയും. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ വാഗ്വാദങ്ങളുമായി രാഹുല്‍ ഈശ്വര്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ അവതാരകയായും നര്‍ത്തകിയായും തിളങ്ങിയ ആളാണ് ദീപ. 12 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അതിനു ശേഷം നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ദാമ്പത്യമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, രാഹുലിന്റെയും ദീപയുടെയും ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്താന്‍ പോവുകയാണ്. അവര്‍ ഏറെ നാളായി കാത്തിരിക്കുന്ന കുഞ്ഞു വാവയാണത്. ആ വിശേഷമാണ് താരദമ്പതികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2011ലാണ് രാഹുലും ദീപയും വിവാഹിതരായത്. ദീപയെ കാണാന്‍ ബൈക്കില്‍ കോളേജിലെത്തുകയും വീട് തേടിപിടിച്ച് അവിടെയെത്തി സര്‍വ്വേയുടെ കാര്യം പറഞ്ഞ് വീട്ടുകാരെ വട്ടം കറക്കിയും എല്ലാമായിരുന്നു പ്രണയം. ഇതൊക്കെ വീട്ടിലറിഞ്ഞപ്പോള്‍ പ്രശ്നമാവുകയും ചെയ്തു. ഒടുക്കം അതെല്ലാം ഭേദിച്ചാണ് രാഹുലും ദീപയും ഒന്നായത്. എന്നാല്‍, സൂര്യാ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയില്‍ രാഹുല്‍ എത്തിയതോടെയാണ് ഇവരുടെ സ്വകാര്യ ജീവിതവും പ്രണയവും എല്ലാം മലയാളികള്‍ അറിഞ്ഞത്. വിവാഹം കഴിഞ്ഞ് വെറും രണ്ടു വര്‍ഷം മാത്രമായിരിക്കവേയായിരുന്നു 2013ല്‍ ആ ഷോ നടന്നത്. അതില്‍ വച്ച് റോസ്ലിന്‍ എന്ന പെണ്‍കുട്ടിയോട് രാഹുല്‍ കാണിച്ച അടുപ്പമെല്ലാം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്. എന്നാല്‍ അതൊരു രാഹുലിന്റെ ഗെയിം പ്ലാന്‍ മാത്രമാണെന്ന് കൃത്യമായി മനസിലാക്കിയ ആളായിരുന്നു ദീപ. മത്സരത്തില്‍ നിന്നും ഒരു ഡസ്റ്റര്‍ കാര്‍ സ്വന്തമാക്കിയാണ് രാഹുല്‍ പുറത്തേക്ക് വന്നത്.

അതിനു ശേഷം സന്തോഷകരമായ ദാമ്പത്യമായിരുന്നു ഇവരുടേത്. രാഹുലിന്റെ സ്വഭാവവും പ്രത്യേകതകളുമെല്ലാം പൂര്‍ണമായി മനസിലാക്കിയാണ് ദീപ മുന്നോട്ടു പോകുന്നത്. അതു തന്നെയാണ് ഇവരുടെ ദാമ്പത്യ വിജയവും. എന്നാല്‍, വിവാഹത്തോടെ ദീപയ്ക്ക് പല പ്രോഗ്രാമുകളും നഷ്ടപ്പെട്ടിരുന്നു. ഈ ബിജെപി അനുകൂലിയായി ദീപ മാറിയെന്നായിരുന്നു എല്ലാവരും വിശ്വസിച്ചത്. അതോടെ കരിയറില്‍ ദീപ ഒതുങ്ങിപ്പോയെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ടു പോവുകായിരുന്നു. അതിനിടെയാണ് ഇരുവര്‍ക്കും ഒരാണ്‍കുഞ്ഞ് ജനിച്ചത്. മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അങ്ങോട്ട് താമസവും മാറി.

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ആറാം മാസമാണ് ദീപയ്ക്കിപ്പോള്‍. ആരോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിഗ് ബോസ് ഫിനാലെയുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു ദീപ വീഡിയോ ഇട്ടിരുന്നു. ആ സമയത്ത് എപ്പോഴോ സെക്കന്‍ഡ് പ്രെഗ്നന്‍സിയുടെ കാര്യവും പറഞ്ഞിരുന്നു. പറയാന്‍ വേണ്ടി പറഞ്ഞതായിരുന്നില്ല. അതിനു ശേഷം നിരവധി പേരാണ് അക്കാര്യം ചോദിച്ച് മെസേജുകള്‍ അയച്ചു കൊണ്ടിരുന്നത്. അങ്ങനെയാണ് ഈ തുറന്നു പറച്ചിലിന് അവസരം ഉണ്ടായതും.

ആദ്യം ഗര്‍ഭിണിയായപ്പോള്‍ എല്ലാവരെയും വിളിച്ച് അറിയിക്കുകയും വിശേഷം പറയുകയും എല്ലാം ചെയ്തിരുന്നു. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭത്തില്‍ ആ ഒരു പുതുമയും എക്സൈറ്റ്മെന്റും ഒന്നും ഇല്ലെങ്കിലും സന്തോഷവതിയാണ് ദീപ ഇപ്പോള്‍. പുതിയ വീട് സ്വന്തമാക്കിയപ്പോള്‍ എല്ലാം മകന്റെ ഇഷ്ടത്തിനായിരുന്നു. അവനായിരുന്നു ദീപയുടെയും രാഹുലിന്റെയും ലോകം. ഒക്ടോബറിലാണ് പ്രസവത്തീയതി പറഞ്ഞിരിക്കുന്നത്. അതോടെ ഞങ്ങളുടെ ജീവിതത്തിന്റെ മറ്റൊരു അധ്യായം തുടങ്ങുകയാണ്. എല്ലാവരുടെയും അനുഗ്രഹം നേടി ആ ജീവിതത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപയും രാഹുലും ഇപ്പോള്‍.

deepaeaswar and rahul eswar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES