Latest News

പള്ളീലച്ചനാകാന്‍ ആഗ്രഹിച്ച ഡെയിന്‍ സീരിയസ് പ്രണയത്തില്‍പെട്ടു; പ്രശസ്തനായ ശേഷം തേച്ച പെണ്ണ് തിരികെ വന്നപ്പോള്‍ ചെയ്തത് പറഞ്ഞ് ഡെയ്ന്‍ ഡേവിസ്

Malayalilife
പള്ളീലച്ചനാകാന്‍ ആഗ്രഹിച്ച ഡെയിന്‍ സീരിയസ് പ്രണയത്തില്‍പെട്ടു; പ്രശസ്തനായ ശേഷം തേച്ച പെണ്ണ് തിരികെ വന്നപ്പോള്‍ ചെയ്തത് പറഞ്ഞ് ഡെയ്ന്‍ ഡേവിസ്

ഴവില്‍ മനോരമയിലെ നായിക-നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയ്ന്‍ ഡേവിസ്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. അവതാരകനായി എത്തിയ ഡെയിന്‍ കാമുകി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലും ചുവടുവച്ചുകഴിഞ്ഞു. ലോക്ഡൗണിലും ഉടന്‍ പണത്തിലൂടെ ഡെയ്ന്‍ അവതാരകനായി ഇപ്പോള്‍ എത്തുന്നുണ്ട്. ഇപ്പോളിതാ തന്റെ പ്രണയത്തെക്കുറിച്ചും കുട്ടിക്കാലത്തെകുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ഡെയിന്‍.

ചെറുപ്പത്തില്‍ രണ്ട് ആഗ്രഹമാണ് ഉണ്ടായിരുന്നത്. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്‌സ്ട്രീമായി നില്‍ക്കുന്ന ജോലികളാണ്. പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയില്‍ ഞാന്‍ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തില്‍ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. 

പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചതെന്നും ഡെയിന്‍ ഡേവിസ് വ്യക്തമാക്കുന്നു. പഠിച്ചു കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ സിനിമ. അതൊക്കെ മുന്‍കൂട്ടി കണ്ട് വിഷ്വല്‍ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്.  ഈ കോഴ്‌സ് പഠിച്ചതുതന്നെ മറ്റാരാള്‍ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്.പഠിക്കുമ്പോള്‍ ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അവള്‍ തേച്ചിട്ടുപോയി. പിന്നെ ഞാന്‍ പ്രശസ്തനായി കഴിഞ്ഞപ്പോള്‍ എനിക്ക് മെസ്സേജയച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞുവെന്നും ഡെയിന്‍ പറയുന്നു.


 

dane davis says about his love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES