കോറോണയും ലോക്കഡൗണുമൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയെ തന്നെയാണ്. തിയേറ്റർ ഉടമകളും അഭിനേതാക്കളും മുഴുവൻ സിനിമ പ്രവർത്തകരും എല്ലാം ഈ അവസ്ഥയിൽ ആകെ വലഞ്ഞ് പോയതായിരുന്നു. ലോക്കഡൗണിനു ശേഷം തീയേറ്ററുകൾ തുറന്നതോടെ ഈ മേഖല ശരിയായി വന്നതായിരുന്നു. സിനിമാ പ്രേമികളുടെ ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു തീയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് നിരവധി സിനിമകളാണ് പ്രേക്ഷകരെ തേടിയെത്തിയത്. പക്ഷെ വിഷുവിനു ഇറങ്ങിയ സിനിമകൾ ഒന്നും തന്നെ ഓടുന്നില്ല. മലയാള സിനിമയായ പ്രീസ്റ് ഇറങ്ങിയത് സെക്കന്റ് ഷോയുടെ അനുമതി ഉള്ളത് കൊണ്ടാണ്. എന്നിട്ടും ഇപ്പോൾ ആളുകളില്ല.
ഇപ്പോൾ കോവിഡ് കേസുകൾ കൂടുന്നത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം കുറച്ച് നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലായി രണ്ടാം ഘട്ട ലോക്ക് ഡൌണും കർഫ്യൂവുമൊക്കെ പ്രഖ്യാപിച്ച് തുടങ്ങിയതോടെ കേരളത്തിലും അതുണ്ടാകാനുള്ള സാധ്യതയെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല. ചീഫ് സെക്രട്ടറി വി പി ജോയ് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത് പ്രകാരം തീയേറ്ററുകൾ രാത്രി ഒൻപത് മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അതോടെ സെക്കൻ്റ് ഷോ ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ഈ കാരണം ചൂണ്ടിക്കാട്ടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ പുനർവിചിന്തനം നടത്തുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രേമികളും.
മാളിലും ചന്തയിലും വരെ നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതും നിയന്ത്രണങ്ങൾ കടുത്തതുമാണ് തീയേറ്റർ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്. തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ ചിത്രങ്ങൾ റിലീസിന് എത്തിയത്. എന്നാൽ കൊവിഡും വേനൽ മഴയുമടക്കം വലിയൊരു ശതമാനം പ്രേക്ഷകരും ഒ ടി ടി ചിത്രങ്ങൾക്ക് പിറകെ പോവുകയാണ്.