വീണ്ടും സസ്‌പെന്‍സുകള്‍ നിറച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം;ചാവേര്‍ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
വീണ്ടും സസ്‌പെന്‍സുകള്‍ നിറച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം;ചാവേര്‍ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചാവേര്‍. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ അപ്‌ഡേറ്റുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു. ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ ഏറെ ദുരൂഹതകള്‍ നിറയ്ക്കുന്ന ചാവേറിലെ ചാക്കോച്ചനെയാണ് ആരാധകര്‍ കണ്ട് ഞെട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ചാക്കോച്ചന്റെ ലുക്ക് വീണ്ടും ചര്‍ച്ചയായത്. ഒട്ടും പ്രവചിക്കാനാകാത്തെ എന്നാല്‍ ഏറെ സസ്‌പെന്സുകള്‍ ഒളിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റര്‍ തരുന്നത്.

മനോജ് കെ യു, അനുരൂപ്, സജിന്‍, ജോയ് മാത്യു, ദീപക് പറമ്പോല്‍, അരുണ്‍ നാരായണ്‍, സംഗീത മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓണം റിലീസായിട്ട് ആണ് ചിത്രം തീയറ്ററുകളില്‍ എത്തും. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് തിരക്കഥ രചിക്കുന്നത്.അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്,

എഡിറ്റര്‍ നിഷാദ് യൂസഫ്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് ആണ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, സംഘട്ടനം സുപ്രീം സുന്ദര്‍, വി എഫ് എക്‌സ് ആക്‌സല്‍ മീഡിയ, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍ സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ് മക്ഗുഫിന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്.

 

chaver second look motion poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES