ഏറെക്കാലത്തിനു ശേഷം എലിസബത്തും ബാലയും യാത്ര തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കാണാതിരുന്നഅമ്മയേയും പ്രിയപ്പെട്ടവരേയും എല്ലാം നേരില്‍ക്കാണാനാണ് യാത്ര. ഇക്കാര്യം ബാല തന്നെയാണ് ആരാധകരോട് പങ്ക് വച്ചിരിക്കുന്നത്.കരള്‍ രോഗം മൂര്‍ച്ഛിച്ച് മരണം മുന്നില്‍ക്കണ്ട് കിടന്നപ്പോള്‍ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് കരുതിയതല്ല. എന്നാല്‍ മലയാളികളുടെയും പ്രിയപ്പെട്ടവരുടെയും എല്ലാം സ്നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ബലത്തിലാണ് താന്‍ തിരിച്ചു വന്നതെന്നും ഒരു വര്‍ഷത്തിനു ശേഷം അമ്മയെ കാണുവാന്‍ പോവുകയാണെന്നുമാണ് ബാല ഏറ്റവും പുതിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ സന്തോഷവും ആ മുഖത്തുണ്ട്.
അതു മാത്രമല്ല, ബാലയുടെ ചേച്ചി സ്വിറ്റ്സര്‍ലന്റിലാണ്. ചേച്ചിയ്ക്കരികിലേക്കും ഇരുവരും പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ചേട്ടന്റെ പുതിയ സിനിമയുടെ റിലീസും വരാനിരിക്കുന്നുണ്ട്. അതിന്റെയൊക്കെ തിരക്കുകളും ഉണ്ടാകും. എന്തായാലും ഒരുപാട് കാലത്തിനു ശേഷം പ്രിയപ്പെട്ടവരെയും സ്വന്തം നാടിനെയും എല്ലാം കാണാന്‍ പോവുകയാണ് ബാല. അന്ന് ആശുപത്രിയിലായിരുന്നപ്പോള്‍ ചെന്നൈയില്‍ നിന്നും ചേട്ടനും കുടുംബവും എല്ലാം എത്തിയാണ് ബാലയുടെ ചികിത്സാ കാര്യങ്ങളെല്ലാം മുന്നോട്ടു നീക്കിയത്. അതിനു ശേഷം ബന്ധുക്കളെല്ലാം ഓരോരുത്തരായി കാണാന്‍ വന്നിരുന്നുവെങ്കിലും ആരോടും സംസാരിക്കാനും വിശേഷങ്ങള്‍ പറയാനുമൊന്നുമുള്ള അവസ്ഥയിലായിരുന്നില്ല താരം.
അതുകൊണ്ടു തന്നെയാണ് ആരോഗ്യം വീണ്ടെടുത്ത ഈ നാളുകളില്‍ അമ്മയേയും പ്രിയപ്പെട്ടവരേയും കാണുവാനായി ബാല നാട്ടിലേക്ക് പുറപ്പെട്ടത്. ഉടന്‍ തന്നെ അവിടെ നിന്നും സ്വിറ്റ്സര്‍ലന്റിലേക്കുള്ള യാത്രയും കഴിഞ്ഞതിനു ശേഷം മാത്രമെ ഇനി നാട്ടില്‍ തിരിച്ചെത്തൂ.